ബാലസോര്‍: അഗ്‌നി 1 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്റിന്റെ പരിശീലന പരിപാടിയുടെ ഭാഗമായാണ് പരീക്ഷണം നടത്തിയത്. ഒമ്പത് മനിറ്റ് 36 സെക്കന്റ് സമയം കൊണ്ടാണ് മിസൈല്‍ ലക്ഷ്യത്തിലെത്തിയത്. 15 മീറ്റര്‍ നീളമുള്ള അഗ്നി 1 ന്റെ ഭാരം 12 ടണ്‍ ആണ്. മിസൈലിന്റെ ഭാരം. ഡി.ആര്‍.ഡി.ഒയുടെ അഡ്വാന്‍സ് സിസ്റ്റംസ് ലബോറട്ടറി ആണ് മിസൈല്‍ നിര്‍മ്മിച്ചത്.
ഒറീസയിലെ ബാലസോറില്‍ നിന്നാണ് ആണവവാഹക മിസൈലായ അഗ്‌നി വിക്ഷേപിച്ചത്. 700 കിലോമീറ്റര്‍ അകലമായിരുന്നു അഗ്നി 1 ന്റെ വിജയലക്ഷ്യം. ബാലസോറിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ന് രാവിലെ 9.15ഓടെയായിരുന്നു പരീക്ഷണം.നവംബര്‍ 27ന് നടത്തിയ അഗ്‌നി 1 ന്റെ പരീക്ഷണവും വിജയമായിരുന്നു.
Discussion about this post