തിരുവനന്തപുരം: കൊല്ലത്തെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ മന്ത്രി കൂടിയായ പി.കെ.ഗുരുദാസന്റെ പേര് ഉള്‍പ്പെടുത്തി. അതേസമയം, കൊട്ടരക്കരയില്‍ ഐഷാ പോറ്റിയെ ഉള്‍പ്പെടുത്തിയില്ല. നേരത്തെ നല്കിയ പട്ടികയില്‍ ഇരുവരേയും ഉള്‍പ്പെടുത്തിയിരുന്നില്ല.
ജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കണമെന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് തയ്യാറാക്കിയ പുതിയ പട്ടികയിലാണ് ഗുരുദാസനെ ഉള്‍പ്പെടുത്തിയത്.
കുണ്ടറയില്‍ സംസ്ഥാന സമിതി അംഗം ജെ. മേഴ്സിക്കുട്ടിയമ്മയും കൊട്ടാരക്കരയില്‍ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ കെ.രാജഗോപാലും മത്സരിക്കും. ഇത്തവണ നല്കിയ പട്ടികയില്‍ ഒരു മണ്ഡലത്തിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ മാത്രമെ നിര്ദ്ദേശിച്ചിട്ടുള്ളൂ.
Discussion about this post