ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവായി അറിയപ്പെടുന്ന ആയത്തുള്ള അലി ഖമേനിയെ പരസ്യമായി തള്ളിപ്പറഞ്ഞ് ഇറാൻ മുൻ രാജാവിന്റെ മകൻ. ഇപ്പോൾ നടക്കുന്നത് ഇറാന്റെ പോരാട്ടം അല്ല, ഇത് ഖമേനിയുടെ പോരാട്ടം മാത്രമാണെന്ന് ഇറാനിലെ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവി വ്യക്തമാക്കി. ഇസ്ലാമിക് റിപ്പബ്ലിക്കിനെ അട്ടിമറിക്കാൻ രാജ്യവ്യാപകമായ ഒരു പ്രക്ഷോഭത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
റെസ പഹ്‌ലവിയുടെ പൂർവികരായിരുന്നു രാജഭരണകാലത്ത് ഇറാൻ ഭരിച്ചിരുന്നത്. പിന്നീട് ഇസ്ലാമിക വിപ്ലവത്തിലൂടെ ഖമേനി ഇറാൻ പിടിച്ചെടുക്കുകയായിരുന്നു. തുടർന്നാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എന്ന് ഇറാൻ ഔദ്യോഗികമായി അറിയപ്പെടാൻ തുടങ്ങിയത്. നിലവിൽ ഇസ്രായേലുമായി നടക്കുന്ന സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് അവസാനിച്ചതായും പഴയ ഇറാനെ തിരിച്ചുപിടിക്കേണ്ട സമയമായി എന്നും പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ രാജാവിന്റെ മകനും കിരീടാവകാശിയുമായ റെസ പഹ്‌ലവി.
അമേരിക്ക 1953 ലെ സംഭവങ്ങൾ ആവർത്തിക്കാൻ പോവുകയാണെന്നും റെസ പഹ്‌ലവി സൂചിപ്പിച്ചു. 1953-ൽ ബ്രിട്ടനുമായി സഹകരിച്ച് അമേരിക്കയാണ് ജനാധിപത്യ രാജ്യമായിരുന്ന ഇറാനെ ഒരു രാജവാഴ്ചയാക്കി മാറ്റുകയും മുഹമ്മദ് റെസ പഹ്‌ലവിയെ ഇറാന്റെ പുതിയ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തത്. പിന്നീട് 1963-ൽ ഇറാനിൽ ഇസ്ലാമിക നേതാവ് ആയത്തുള്ള റുഹുള്ള ഖൊമേനിയുടെ നേതൃത്വത്തിൽ വെളുത്ത വിപ്ലവം ആരംഭിച്ചു. രാജവാഴ്ചയിൽ നിന്ന് മോചനം നൽകുന്നതിനൊപ്പം ഇറാനെ ഒരു ഇസ്ലാമിക രാജ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രക്ഷോഭങ്ങളിലൂടെ തന്റെ ലക്ഷ്യം പൂർണമായി നേടിയെടുത്ത ആയത്തുള്ള റുഹുള്ള ഖൊമേനി ഇറാന്റെ ആദ്യ പരമോന്നത നേതാവാകുകയും രാജ്യത്തെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ആക്കി മാറ്റുകയും ചെയ്തു.
Discussion about this post