ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽതുര്‍ക്ക്‌മെനിസ്ഥാനിൽ നിന്നായിരിക്കുമെന്നാണ് വിവരം. 350 ലേറെ പേരുടെ അഭ്യർത്ഥനകിട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേലില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി നല്‍കിയലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഇവരെ കരമാര്‍ഗമോ, വ്യോമ മാര്‍ഗമോ നാട്ടിലെത്തിക്കാനാണ്തീരുമാനം. ഇന്ത്യന്‍ എംബസിയുടെ ഏകോപനത്തിലായിരിക്കും ഇസ്രായേലില്‍ നിന്നുള്ളഇന്ത്യക്കാരെ ഒഴിപ്പിക്കുക.
ജോര്‍ദാന്‍, ഈജിപ്ത് രാജ്യങ്ങളിലെത്തിച്ച ശേഷമാകും മടക്കി കൊണ്ടുവരിക.
ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ നിലവിൽ ഉപയോഗിക്കുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയംഅറിയിച്ചിരിക്കുന്നത്. ഇസ്രയേലിൽ 36000 ഇന്ത്യക്കാരെങ്കിലും ഭീഷണി സാഹചര്യം നേരിടുന്നുണ്ട്. സാഹചര്യം കൂടുതൽ രൂക്ഷമായാൽ നിർബന്ധമായും ഒഴിയാൻ വിദേശകാര്യ മന്ത്രാലയംനിർദ്ദേശിച്ചേക്കും. താൽപര്യമുള്ളവർ ഒഴിയണമെന്നാണ് ഇപ്പോഴത്തെ നിർദ്ദേശം.
ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. 110 ഇന്ത്യക്കാരുമായി ഇന്ത്യക്കാരുമായി ഇറാനില്‍ നിന്നുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസമാണ്ഡല്‍ഹിയിലെത്തിയത്. ടെഹ്‌റാനില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥി സംഘമാണ് നാട്ടിലെത്തിയത്. ഇതില്‍90 പേരും കശ്മീരികളാണ്.
Discussion about this post