കോമഡി ഷോകളിലൂടെയുടെയും ടെലിവിഷൻ പരമ്പരകളുടെയും പ്രേക്ഷകരുടെ ഇഷ്ടംപിടിച്ചുപറ്റിയ വ്യക്തിയാണ് റാഫി. 2022ലായിരുന്നു നടന്റെ വിവാഹം. മഹീനയായിരുന്നു വധു. പ്രണയിച്ച് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മഹീന തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഈ വിവരം പുറത്തുവിട്ടത്.
ഒത്തുപോകാൻ പരസ്പരം ഒരുപാട് ശ്രമിച്ചു എന്നാൽ അങ്ങനെ ആകാതെ വന്നതോടെ പരസ്പരം എടുത്ത തീരുമാനമാണ് വേർപിരിയൽ എന്നും മഹീന പറയുന്നു. പെൺകുട്ടികൾ തേച്ചോ ആളെ ഒഴിവാക്കിയോ എന്ന ചോദ്യങ്ങൾ കേൾക്കാം എന്നാൽ പെൺകുട്ടികൾ മാത്രമല്ല ചതിക്കുന്നതും തേക്കുന്നതും തിരിച്ച് എന്തുകൊണ്ട് ആയിക്കൂടെ എന്നും മഹീന ചോദിക്കുന്നു
ഒരുപാട് ചോദ്യങ്ങൾ വരുന്നതിനാലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്. ജീവിക്കണമെങ്കിൽ താൻ തന്നെ കഷ്ടപ്പെടണം. റാഫിയുടെ പ്രശസ്തി കണ്ടല്ല വിവാഹംചെയ്തത്. കോമഡി ചെയ്യുന്ന ആൾ എപ്പോഴും അങ്ങിനെയാണ് എന്ന് വിചാരിക്കരുതെന്നും യുവതി വ്യക്തമാക്കി.
ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് പറയാൻ താത്പര്യമില്ല. രണ്ടുപേരുടെയും സ്വകാര്യത മുൻ നിർത്തി അത് നിങ്ങൾ ചോദിക്കരുതെന്നും ദുബായിലേക്ക് വന്നതോടെ അദ്ദേഹത്തെ ഒഴിവാക്കിയതല്ലെന്നും മഹീന പറഞ്ഞു. ഇതേക്കുറിച്ച് തന്റെ മാതാപിതാക്കളോട് കൂടുതൽ ചോദിച്ചു ബുദ്ധിമുട്ടിക്കാൻ ശ്രമിക്കരുത്. അഡ്ജസ്റ്റ് ചെയ്യാവുന്നതിന്റെ മാക്‌സിമം നോക്കിയ ശേഷം ആണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്. എല്ലാ പെൺകുട്ടികളും ആൺകുട്ടികളും അങ്ങനെ ആകുമെന്നും മഹീന പറയുന്നു.
ഫെയിം കണ്ടിട്ട് കെട്ടിയതാണ് എന്നൊക്കെ എന്നെ പറ്റി പറഞ്ഞ് കേട്ടു. എന്താണ് ഫെയിം? അതിന് പിറകിലും ലൈഫുണ്ട്. ഫെയിം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. അത് പണമാണെങ്കിലും. ഫെയിം കണ്ട് കെട്ടിയിട്ട് അത് കഴിഞ്ഞപ്പോൾ ഞാൻ റാഫിയെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞവർ വരെയുണ്ട്. അതിനോട് യോജിക്കാൻ പറ്റില്ല. ഇഷ്ടപ്പെട്ടിട്ട് കെട്ടിയതാണ്. വേർപിരിയുന്നതാണ് ഞങ്ങളുടെ രണ്ട് പേരുടേയും കരിയറിന് നല്ലതെന്ന് തോന്നി. പറ്റാത്ത ഒരു കാര്യം ചെയ്താൽ അത് നമ്മളെ കൂടുതൽ വിഷമിപ്പിക്കും. ജീവൻ നഷ്ടപ്പെടുത്തുന്നതിനോട് താൽപര്യമില്ല. ഞാൻ കഷ്ടപ്പെട്ടാലെ എനിക്ക് ജീവിക്കാൻ പറ്റു.കോമഡി ചെയ്യുന്ന വ്യക്തി എപ്പോഴും അങ്ങനെയാണെന്ന് കരുതരുത്. അയാൾക്ക് വേറൊരു ലൈഫുണ്ട്. ഞാൻ അനുഭവിക്കുന്നത് എനിക്ക് മാത്രമെ അറിയൂ. എന്റെ മെന്റൽ ഹെൽത്തും ബോഡിയും മാതാപിതാക്കളേയും എല്ലാം എനിക്ക് നോക്കണം. അതിന് വേണ്ടിയുള്ള കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. ഞാൻ എടുത്തത് നല്ല തീരുമാനമായാണ് എനിക്ക് തോന്നിയത് എന്നുമാണ് മഹീന പറഞ്ഞത്.
Discussion about this post