പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് അശ്ലീലചുവയോടെ പ്രചരിപ്പിച്ചിരുന്ന സംഭവത്തിൽ ‘ഹൈദേരി ദൾ 25’ എന്ന കുപ്രസിദ്ധ ഗ്രൂപ്പ് തലവനായ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ബറേലിയിലെ ഫരീദ്പൂർ സ്വദേശിയാണ് ഹാഫിസ് നബിയാണ് പിടിയിലായത് . ഇയാളുടെ മൊബൈലിൽ നിന്ന് 40 അശ്ലീല വീഡിയോകളും ഫോട്ടോകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും നബി ഹസൻ തന്നെയാണ് നിർമ്മിച്ചത്.
മദ്രസ വിദ്യാർത്ഥിനിയായ 13 കാരിയെ പീഡിപ്പിച്ച കേസിലാണ് ഹാഫിസ് ആദ്യം അറസ്റ്റിലായത് . തുടർന്ന് ഇയാളുടെ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാർക്കുകളിൽ സുഹൃത്തുക്കളോടൊപ്പം കറങ്ങുന്ന പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ചിരുന്നത് മദ്രസ അദ്ധ്യാപകന്റെ ഗ്രൂപ്പാണെന്ന് വ്യക്തമായത് .ഹൈദേരി ദൾ 25 ഗ്രൂപ്പിലെ നിരവധി അംഗങ്ങളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരു മെഡിക്കൽ വിദ്യാർത്ഥിയും ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ഉൾപ്പെടുന്നു
ഷാജഹാൻപൂരിലെ ഒരു മദ്രസയിൽ മത പണ്ഡിതനായ ഹാഫിസ് മദ്രസയിൽ തന്നോടൊപ്പം ഉണ്ടായിരുന്ന സീതാപൂർ സ്വദേശിയായ സീഷാന്റെ മൊബൈൽ ഫോൺ രഹസ്യമായി കൈക്കലാക്കി. തന്റെ ഫോൺ നമ്പർ ഉപയോഗിച്ച് മൊബൈലിൽ ഒരു ഇൻസ്റ്റാഗ്രാം ഐഡി ഉണ്ടാക്കി, ഹൈദ്രി ദൾ 25 എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കി, അതിൽ അയാൾ പ്രകോപനപരവും അശ്ലീലവുമായ വീഡിയോകൾ അപ്ലോഡ് ചെയ്യാൻ തുടങ്ങി. ഐഡിയുടെ അടിസ്ഥാനത്തിൽ പോലീസ് സീഷാനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ, ഹസനാണ് തന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ഐഡി ഉണ്ടാക്കി ഇതെല്ലാം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നബി ഹസനെ അറസ്റ്റ് ചെയ്തു.
Discussion about this post