തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കുന്നതിനെതിരെ ഗവർണർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള ബിംബങ്ങൾ ഭരണഘടന വിരുദ്ധമാണെന്ന് പരാമർശിച്ച് മുഖ്യമന്ത്രി ഗവർണർക്ക് ഔദ്യോഗികമായി കത്ത് നൽകി. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുത് എന്നും പിണറായി വിജയൻ നിർദ്ദേശിച്ചു.
സർക്കാർ പരിപാടികളിൽ ഭരണഘടന അംഗീകരിച്ച ചിത്രങ്ങളും ചിഹ്നങ്ങളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിൽ പരാമർശിക്കുന്നു. ഔദ്യോഗിക പരിപാടികളിൽ ഗവർണർ കർശനമായി നിയമങ്ങൾ പാലിക്കണം എന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കത്തിന് രാജ്ഭവൻ എന്ത് മറുപടി നൽകുമെന്നാണ് ഇപ്പോൾ കേരളം കാത്തിരിക്കുന്നത്.
അതേസമയം കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പരിപാടിയുടെ സംഘാടകർക്കെതിരെ സർവ്വകലാശാല നടപടി സ്വീകരിച്ചേക്കും. ശ്രീ പദ്മനാഭ സ്വാമി സേവാ സമിതി നിബന്ധന ലംഘിച്ചു എന്നാണ് സർകലാശാലയുടെ വിമർശനം.
Discussion about this post