കോൺഗ്രസിലെ ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരണവുമായി മാത്യുകുഴൽനാടൻ. കോൺഗ്രസ് നേതൃത്വം പക്വത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കപ്പിത്താൻ,കാരണഭൂതൻ തുടങ്ങിയ വാക്കുകൾ യുഡിഎഫ് പ്രവർത്തകർ വെറുക്കുന്നതാണ്. സോഷ്യൽമീഡിയിൽ നരേറ്റീവ് നൽകുന്ന ശൈലി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ വിജയം പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാസം അനാവശ്യ ചർച്ചകൾ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. നിലവിലെ ക്യാപ്റ്റൻ ചർച്ച അനാവശ്യമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
അതേസമയം, ക്യാപ്റ്റനെന്ന് സതീശനെ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചതിൽ ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചിരുന്നു.
Discussion about this post