ക്രിക്കറ്റ് ലോകത്ത് സമ്മർദ്ദങ്ങൾ ഒന്നും തന്നെ മുഖത്ത് പോലും പ്രകടിപ്പിക്കാതെ അതിനെ എല്ലാം വളരെ കൂളായി നേരിടുന്ന വളരെ കുറച്ച് താരങ്ങളെ ഉള്ളു. അതിൽ മുൻനിരയിൽ ഉള്ള താരമായിരുന്നു മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. കളിക്കളത്തിനകത്തോ പുറത്തോ ആകട്ടെ, ധവാൻ ഏവർക്കും സന്തോഷം പകരുന്ന, നിർഭയ വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു എന്ന് പറയാം.
ഇപ്പോഴിതാ, ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യ എയ്ക്കുവേണ്ടി കളിച്ചിരുന്ന കാലത്തെ തന്റെ ഒരു രഹസ്യം മുൻ ഇന്ത്യൻ ഓപ്പണർ വെളിപ്പെടുത്തിയിരിക്കുകയാണ് . 2006 ലെ ഇന്ത്യ എ ടീമിന്റെ പര്യടനത്തിനിടെ ഓസ്ട്രേലിയയിൽ വെച്ച് താൻ ഒരു കാമുകിയെ കണ്ടെത്തിയെന്നും അവളെ തന്റെ ഹോട്ടൽ മുറിയിലേക്ക് ഒളിച്ചുകടത്തുമായിരുന്നുവെന്നും എന്നും രോഹിത് ശർമ്മ അറിയാതെ അത് എങ്ങനെ ചെയ്തു എന്നും പറഞ്ഞിരിക്കുകയാണ്.
അന്ന് പരിശീലന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് താൻ സീസൺ ആരംഭിച്ചതെന്നും, ടൂറിൽ അനുദിനം മികച്ച സ്‌കോറുകൾ നേടി നല്ല ഫോമിൽ ആയിരുന്നു എന്നും ധവാൻ ഓർത്തു. “എല്ലാ മത്സരങ്ങൾക്കു ശേഷവും ഞാൻ എല്ലനെ (അവളുടെ യഥാർത്ഥ പേരല്ല) കാണാൻ പോകുമായിരുന്നു. അവൾ അത്ര സുന്ദരി ആയിരുന്നു. അവര് വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചു. താമസിക്കാതെ ഞാൻ അവളെ രോഹിത് ശർമ്മയുമായി പങ്കിടുന്ന എന്റെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങി,” ശിഖർ ധവാൻ വെളിപ്പെടുത്തി.
“ഞാൻ കാമുകിയുമായി മുറിയിൽ എത്തി കഴിഞ്ഞാൽ രോഹിത് എന്നെ പരിഹസിക്കാനായി എന്നെ നീ ഉറങ്ങാൻ വിടുമോ എന്നൊക്കെ ചോദിക്കുമായിരുന്നു” അദ്ദേഹം പറഞ്ഞു.
നല്ല പ്രകടനങ്ങൾ നടത്തിയാൽ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടാൻ കഴിയുമെന്നതിനാൽ, പര്യടനം തനിക്ക് ഒരു വലിയ അവസരമായിരുന്നുവെന്ന് ധവാൻ സമ്മതിച്ചു. എന്നിരുന്നാലും, മികച്ച തുടക്കം തുടക്കത്തിൽ നടത്തിയെങ്കിലും, പര്യടനം പുരോഗമിക്കുമ്പോൾ ധവാന്റെ പ്രകടനം മോശമായി വന്നു.”ആ പര്യടനത്തിൽ ഞാൻ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിരുന്നെങ്കിൽ, ഞാൻ സീനിയർ ഇന്ത്യൻ ടീമിൽ എത്തുമായിരുന്നു, പക്ഷേ എന്റെ പ്രകടനം മോശമായി വന്നു,” ധവാൻ കൂട്ടിച്ചേർത്തു.
അതേസമയം ഡൽഹിയിൽ ജനിച്ച ധവാൻ ഓസ്‌ട്രേലിയക്കെതിരേയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2013-മുതൽ മൂന്നുഫോർമാറ്റിലും ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായി. ഇന്ത്യയ്ക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Discussion about this post