സ്‌കൂളിൽ സൂംബാ ഡാൻസ് കളിക്കണമെന്ന നിർദ്ദേശത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഓഗർനൈസേഷന്റെ ജനറൽ സെക്രട്ടറി ടികെ അഷറഫ് രംഗത്തെത്തിയിരുന്നു. ആൺ-പെൺ കൂടിക്കലർന്ന് അൽപവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ല മകനെ സ്‌കൂളിൽ അയക്കുന്നതെന്ന് അഷറഫ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇറാനെ വിറപ്പിച്ച് അമേരിക്കയുടെ ആകാശഭീമന്മാർ നാശംവിതച്ചിട്ട് ദിവസങ്ങളേറയായി. ഇറാൻ കണ്ണേ കരളേയെന്ന് കാത്തുവച്ചിരുന്ന സുപ്രധാന ആണവകേന്ദ്രങ്ങളായ നതാൻലും ഫൊർദോയും ഇസ്ഫഹാനും തവിടുപൊടിയായി. ഭൂമി തുരന്നുണ്ടാക്കിയിട്ടും അമേരിക്കയുടെ രാക്ഷസപക്ഷിയായ ബി-2 സ്പിരിറ്റ് ബോംബർ സംഹാരം പൂർത്തിയാക്കി.
ഇന്ന് ബി-2 വിമാനമെന്ന് കേൾക്കുമ്പോഴേ ഇറാന്റെ മുട്ടിടിക്കും. ഏത് പാതാളത്തിൽ കയറി ഒളിച്ചാലും ബി2 വിന്റെ റഡാറിൽ നിന്ന് രക്ഷതേടാനാവില്ല. 15 ടൺ ഭാരമുള്ള രണ്ട് ബങ്കർ-ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ളവയാണിത്. നാല് എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന, ഇരട്ടശേഷിയുള്ള ഈ ബഹുമുഖ ഹെവി ബോംബർ വിമാനം, അമേരിക്കയുടെ പക്കലുള്ള ഏറ്റവും വലിയ ബോംബുകളും ആണവായുധങ്ങളും വഹിക്കാൻ ശേഷിയുള്ള ഏക ബോംബർ കൂടിയാണ്. നിർമാണത്തിലെ പ്രത്യേകതകൾ കാരണം റഡാറുകളിൽ കണ്ണിൽപ്പെടാതെ പ്രവർത്തിക്കാൻ ഇവയ്ക്ക് സാധിക്കും. ചിറകുകളുടെ ഡിസൈൻ, ഉപയോഗിച്ച മെറ്റീരിയലുകൾ എന്നിവയുടെ സവിശേഷതകൾ കൊണ്ടാണ് ഇവ റഡാറിൽ നിന്ന് രക്ഷപ്പെടുന്നത്. എല്ലാ ബി-2 ബോംബറുകൾക്കും ആണവായുധങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ക്രൂസ് മിസൈലുകളെ വഹിക്കാനാവില്ല. ബങ്കർ ബസ്റ്റർ എന്നറിയപ്പെടുന്ന മാസ്സീവ് ഓർഡനൻസ് പെനിട്രേറ്റർ അഥവാ ജിബിയു-57 ബോംബുകളെ വഹിക്കാൻ ശേഷിയുള്ള ഏക ബോംബറാണ് ബി-2.
52.5 മീറ്റാണ് ബി-2ന്റെ വിങ് സ്പാൻ, ആകെ നീളം 21 മീറ്റർ നീളവും 72 ടൺ ഭാരവും 5.1 മീറ്റർ ഉയരവുമുണ്ട്. ഓരോ ബോംബറിലും രണ്ട് വീതം ജിബിയു-57നെ വഹിക്കാൻ സാധിക്കും.രണ്ട് പൈലറ്റുകളുള്ള ക്രൂ അംഗങ്ങളാണ് ബി-2 വിൽ ഉണ്ടാവുക. നിറയെ ഇന്ധനവുമായി പരമാവധി ഒറ്റപ്പറക്കലിന് 11,000 കിലോമീറ്റർ ദൂരമാണ് യു.എസിന്റെ ബി2 ബോംബറുകൾക്ക് സഞ്ചരിക്കാനാകുക. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന കെ.സി-46 പെഗാസസ് എന്ന ടാങ്കർ വിമാനത്തിന്റെ സഹായത്തോടെ അതിലും കൂടുതൽ ദൂരം സഞ്ചരിക്കാനാകും. ഇത്തരം വിമാനങ്ങളുടെ സഹായത്തോടെ നിലത്തിറങ്ങാതെ ലോകത്തെവിടെ വേണമെങ്കിലും ഈ വിമാനത്തിന് പോകാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
ഇത്രയേറെ സവിശേഷതകളുള്ള ബി2 വിമാനത്തിന്റെ ഡിസൈൻ ഒരു പക്ഷിയുടെ ശരീത്തിന്റെ സവിശേഷതകളിൽ നിന്ന് കടമെടുത്ത് ചെയ്തതാണെന്നും അഭ്യൂഹങ്ങളുണ്ട്. പെരഗ്രിൻ ഫാൽക്കൺ എന്നാണിവയുടെ പേര്. പേർഷ്യൻ ഗൾഫ് മേഖലകളിൽ സാധാരണയായി ഇവ കാണപ്പെടുന്നുണ്ട്. പക്ഷികളിൽ ഇത്തരത്തിൽ ഏറ്റവും പറക്കൽവേഗം കൈവരിച്ച പക്ഷികളാണ് പെരഗ്രിൻ ഫാൽക്കൺ. മണിക്കൂറിൽ ശരാശരി 320 എന്ന ഉയർന്ന വേഗം കൈവരിക്കാനുള്ള കഴിവ് ഈ പക്ഷികൾക്കുണ്ട്. വേട്ടയാടാനായി ഹണ്ടിങ് സ്റ്റൂപ്പ് എന്ന അഭ്യാസം നടത്തുമ്പോഴാണ് ഈ വേഗം ഇവർ കൈവരിക്കുക. ഇരയുടെ പല മടങ്ങ് ഉയരത്തിലെത്തി ശരീരവും ചിറകുകളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് ചാട്ടുളി പോലെയാണ് പറക്കുക. ഭൂമിയിൽ നിൽക്കുന്ന ഇരയെയോ അല്ലെങ്കിൽ ആകാശത്തു തന്നെയുള്ള ഇരയെയോ റാഞ്ചിയെടുക്കാനായാണ് ഇവയുടെ ഈ മിന്നൽ പറക്കൽ.
ഉയർന്ന വേഗം കൈവരിക്കാൻ ഈ പക്ഷികളെ സഹായിക്കുന്നത് പ്രത്യേകതയുള്ള അവരുടെ ശരീരഘടനയും ആകൃതിയുമാണ്. വായുവിന്റെ ഘർഷണം കഴിയുന്നത്ര കുറയ്ക്കുന്ന തരത്തിലാണ് ഇവയുടെ ശരീരാകൃതി. വളഞ്ഞ പ്രത്യേക ആകൃതിയിൽ പറക്കുന്നതിനാൽ ഇവയെ കണ്ടെത്താനും പാടാണ്.









Discussion about this post