നടിയും മോഡലുമായ ഷെഫാലി ജറിവാലയുടെ മരണത്തിന് കാരണം പുറത്ത്. പതിവായി പ്രായം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിച്ചത് കൊണ്ടാണ് ഷെഫാലിയുടെ ആരോഗ്യം ക്ഷയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 27ന് രാത്രി 10നും 11നും ഇടയിലാണ് ഷെഫാലിയുടെ ആരോഗ്യ സ്ഥിതി വഷളായത്. പെട്ടെന്ന് ഷഫാലിയുടെ ശരീരം വിറയ്ക്കുകയും ബോധക്ഷയമുണ്ടാകുകയുമാണ് ചെയ്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജൂൺ 27 ന് വീട്ടിൽ പൂജ നടക്കുന്നതിനാൽ ഷെഫാലി വൃതമെടുത്തിരുന്നുവെന്നാണ് വിവരം. അന്ന് ഉച്ചകഴിഞ്ഞ് ആന്റി എയ്ജിംഗ് മരുന്നും കുത്തിവച്ചുവത്രേ. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്ന് ഷഫാലി കഴിഞ്ഞ എട്ടുവർഷമായി ഉപയോഗിച്ചുവരികയാണ്, അന്ന് മുതൽ എല്ലാമാസവും കുത്തിവയ്പ്പും എടുത്തിരുന്നു. മരുന്നുകളുടെ അമിതമായ ഉപയോഗമാണ് ഹൃദയാഘാതത്തിന് കാരണമെന്നാണ് വിവരം.
2002-ൽ പുറത്തിറങ്ങിയ ‘കാട്ടാ ലഗാ’ എന്ന റീമിക്‌സ് മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. ഈ ആൽബം വൻ ഹിറ്റായിരുന്നു. 2000-കളുടെ തുടക്കത്തിൽ പോപ്പ് സംസ്‌കാരത്തിന്റെ ഒരു പ്രതീകമായി മാറിയ ഈ വീഡിയോ, ഷെഫാലിയെ ഒരു ദേശീയ താരമാക്കി. പിന്നീട്, 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച ‘മുജ്‌സെ ഷാദി കരോഗി’ എന്ന സിനിമയിൽ കാമിയോ വേഷത്തിൽ ഇവർ എത്തിയിരുന്നു. 2019-ൽ ‘ബിഗ് ബോസ് 13’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ വീണ്ടും ഷെഫാലി ശ്രദ്ധ നേടി.
Discussion about this post