ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്ക് കോവിഡ് വാക്‌സീനുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (എയിംസ്) നടത്തിയ പഠനങ്ങളുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
സംസ്ഥാനത്ത് ഹൃദയ സംബന്ധമായ മരണങ്ങളുടെ പരമ്പരകോവിഡ് വാക്‌സിനുകൾ ബന്ധപ്പെട്ടിരിക്കാമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ വൈറസ് വാക്‌സിനുകളും പെട്ടെന്നുള്ള അകാല മരണങ്ങളും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജീവിതശൈലിയും മുൻകാല അവസ്ഥകളുമാണ് മരണങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് പഠനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
രാജ്യത്ത് 40 വയസ്സിന് താഴെയുള്ളവരിൽ ഹൃദയാഘാത നിരക്ക് വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ കണ്ടെത്തലുകൾ . കഴിഞ്ഞ കുറച്ച് വർഷങ്ങളായി, 40 കളിലും 50 കളിലും പ്രായമുള്ള നിരവധി സെലിബ്രിറ്റികൾ പെട്ടെന്നുള്ള ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം മരണപ്പെട്ടിരുന്നു,
ഐസിഎംആറും എയിസും നടത്തിയ പഠനങ്ങളിൽനിന്ന് കോവിഡ് 19 വാക്‌സീനും മുതിർന്നവരിലെ പെട്ടെന്നുള്ള മരണവും തമ്മിൽ ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐസിഎംആറും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും (എൻസിഡിസി) ഇന്ത്യയിലെ കോവിഡ് വാക്‌സീനുകൾ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങൾക്കുള്ള സാധ്യത വളരെ വിരളമാണെന്നും പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കോവിഡ് വാക്സിനുകളാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്നതെന്ന തരത്തിലുള്ള പ്രസ്താവനകൾ അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കപ്പെടുന്നതിമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Discussion about this post