Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കിടക്കുന്നവരെ ഇനി മുതൽ ആരും ശല്യപ്പെടുത്തേണ്ട, ഉറക്കത്തിന് ശേഷം എഴുന്നേറ്റ ഇന്ത്യ പാകിസ്ഥാനെ തീർത്തത് ചെറിയ സ്കോർ പ്രതിരോധിച്ച്; വീഡിയോ കാണാം

by Brave India Desk
Jul 3, 2025, 11:57 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

തോൽവി ഉറപ്പായ മത്സരത്തിലൊക്കെ ജയിച്ചുകയറി എതിരാളികൾക്ക് ഞെട്ടൽ സമ്മാനിച്ച അനേകം പോരാട്ടങ്ങൾ നമ്മൾ ക്രിക്കറ്റിൽ കണ്ടിട്ടുണ്ട്. എന്നാൽ ചില തിരിച്ചുവരവുകൾ വന്ന രീതി നമുക്ക് കാണുമ്പോഴും കേൾക്കുമ്പോഴും നമുക്ക് അതിശയം തോന്നും. ഒന്ന് ഉറങ്ങി എഴുന്നേറ്റ് കഴിഞ്ഞപ്പോൾ ഫലം മാറി മറിഞ്ഞ ഒരു ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന്റെ കഥ നിങ്ങളിൽ ചിലർ എങ്കിലും കേട്ടിട്ട് ഉണ്ടാകും. അതെ ഒന്ന് ഉറങ്ങി എഴുനേറ്റപ്പോഴാണ് അത് വരെ ജയം ഉറപ്പിച്ച പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ മത്സരം ജയിച്ചത്.

ഓസ്‌ട്രേലിയയിൽ നടന്ന ബെൻസൺ & ഹെഡ്ജസ് വേൾഡ് ചാമ്പ്യൻഷിപ്പ് നേടിയതിനു ശേഷമായിരുന്നു ഇന്ത്യ പാകിസ്ഥാനെ നേരിടാനുള്ള പരമ്പര കളിക്കാൻ എത്തുന്നത്. ബെൻസൺ & ഹെഡ്ജസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെ ഫൈനലിൽ അടക്കം ടൂർണമെന്റിൽ ഇന്ത്യ രണ്ട് തവണ കീഴടക്കുകയും ചെയ്തിരുന്നു.

Stories you may like

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

എന്നിരുന്നാലും, അന്ന് പാകിസ്ഥാൻ അതിന് പ്രതികാരം ചെയ്യാൻ തന്നെയാണ് അന്ന് ഗ്രൗണ്ടിൽ ഇറങ്ങിയത്. ഇമ്രാൻ ഖാന്റെ മിന്നും ബോളിങ്ങിന് മുന്നിൽ ഇന്ത്യ 34-5 എന്ന നിലയിലേക്ക് വേണു. ആ 5 വിക്കറ്റുകളും ഇമ്രാൻ തന്നെയാണ് നേടിയത്. ഇന്ത്യക്കായി മുഹമ്മദ് അസ്ഹറുദ്ദീനും (47) കപിൽ ദേവും (30) മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്. എന്തായാലും ഒടുവിൽ ഇന്ത്യ 125 റൺസിന് പുറത്തായി.

6-14 എന്ന നിലയിൽ മികച്ച സ്പെൽ എറിഞ്ഞ ഇമ്രാൻ, ആ ഒരു പാകിസ്ഥാനിയുടെ ഏറ്റവും മികച്ച ബോളിങ് ഫിഗറും സ്വന്തമാക്കി. ഫലം എന്തായാലും, അദ്ദേഹത്തെ ആ മികവിന് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. ഇന്ത്യ 42.4 ഓവറിൽ ഓൾ ഔട്ടായി, അതായത് അടുത്ത ഇന്നിംഗ്സ് തുടരാനുള്ള ഇടവേള ഒന്നര മണിക്കൂർ ആയി കിട്ടി. ഉച്ചഭക്ഷണത്തിന്റെ സമയം കൂടി ചേർത്തായിരുന്നു ഇത്. എല്ലാവരും ഇന്ത്യ തോറ്റു എന്ന് ഉറപ്പിച്ച സമയം ആയിരുന്നു അത്.

“ഉച്ചഭക്ഷണ ഇടവേള ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അത്ഭുതകരമായിരുന്നു. ആരും ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചില്ല. എല്ലാ താരങ്ങളും കിടന്നുറങ്ങാൻ പോയി. ഇപ്പോൾ ഓർക്കുമ്പോൾ തമാശയാണ്, പക്ഷെ അതാണ് അന്ന് സംഭവിച്ചത് ”അന്ന് ടീമിൽ ഉണ്ടായിരുന്ന കപിൽ ദേവ് പറഞ്ഞു.

പാകിസ്ഥാൻ ഇന്നിങ്സിന്റെ തുടക്കത്തിൽ മൊഹീന്ദർ അമർനാഥ് നേരിട്ടുള്ള ഒരു ഹിറ്റിലൂടെ മൊഹ്‌സിൻ ഖാനെ തുടക്കത്തിൽ തന്നെ റണ്ണൗട്ടാക്കി മടക്കി. ശേഷം മുദാസർ നാസറും റമീസ് രാജയും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ പാകിസ്ഥാൻ പെട്ടെന്ന് വിജയം നേടുമെന്ന് തോന്നി. അവർ 35 – 1 എന്ന നിലയിൽ ആയിരുന്നു.

പിന്നീട് ആയിരുന്നു ട്വിസ്റ്റ്. റോജർ ബിന്നിയും രവി ശാസ്ത്രിയും മികച്ച രീതിയിൽ പന്തെറിഞ്ഞു. എൽ ശിവരാമകൃഷ്ണൻ രണ്ട് വിക്കറ്റുകൾ വേഗത്തിൽ വീഴ്ത്തി, പെട്ടെന്ന് പാകിസ്ഥാൻ 41-5 എന്ന നിലയിലെത്തി. റമീസും സലീം മാലിക്കും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഗുണം ഉണ്ടായില്ല. അവസാനം വാലറ്റത്തെ കപിൽ ദേവ് തീർത്തതോടെ 87 റൺസിന് പാകിസ്ഥാൻ പുറത്തായി.

ചുരുക്കി പറഞ്ഞാൽ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ വീര്യം കൂടിയ ഇന്ത്യ അപ്രതീക്ഷിതമായത് നേടി എന്ന് പറയാം. ഉറങ്ങുന്നവരെ ഇനി മുതൽ ആരും ശല്യപ്പെടുത്തേണ്ട, അവർ എഴുന്നേൽക്കുമ്പോൾ കൂടുതൽ ഊർജം ഉണ്ടാകും എന്ന് ഈ മത്സരം പഠിപ്പിക്കുന്നു.

Tags: crickt recordsbcciIndia vs Pakistan
Share
Tweet
Send
Share

Latest stories from this section

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies