തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി. വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലായെന്നും മകൻ അരുൺകുമാർ അറിയിച്ചു. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അരുൺകുമാർ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതായി അറിയിച്ചത്. അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ ആശ്വാസത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. എങ്കിലും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിഎസിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.









Discussion about this post