തിരുവനന്തപുരം : കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകൾ സൂചന പണിമുടക്ക് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ഈ മാസം 23 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടമാണ് ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടന്ന ചർച്ച. ഈ ചർച്ച വിജയിച്ചില്ലെങ്കിൽ മന്ത്രി തല ചർച്ച ഉണ്ടാകുമെന്നും ഗണേഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു.
വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കണം എന്നതടക്കമാണ് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെടുന്നത്. സ്വകാര്യ ബസ് വ്യവസായത്തെ തകർക്കാനാണ് ഗതാഗതമന്ത്രി ശ്രമിക്കുന്നത് എന്ന് ബസ് ഉടമകൾ അഭിപ്രായപ്പെട്ടു. പെർമിറ്റ് പോലും പുതുക്കി നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി.
Discussion about this post