ഡല്‍ഹി:ഫെബ്രുവരി 9ന് ജെ.എന്‍.യു ക്യാമ്പസില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുമായി ബന്ധപ്പെട്ട് സര്‍വകലാശാല അന്വേഷണ സമിതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നിഷേധിച്ചു എന്നും അനുമതി നിഷേധിച്ചിട്ടും പരിപാടി നടത്തിയത് ധിക്കാരപരമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അതേസമയം കനയ്യയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ വ്യക്തമല്ല എന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
പുറത്ത് നിന്നെത്തിയവരാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ അത് സംഭവിയ്ക്കാന്‍ അനുവദിച്ചു എന്നത് നിര്‍ഭാഗ്യകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.വ്യാജപ്രചരണത്തിലൂടെ കനയ്യയും ഉമറും മറ്റും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചു. സര്‍വകലാശാല സുരക്ഷാജിവനക്കാരെയും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. പുറത്തുനിന്ന് എത്തിയവരെ തടയാന്‍ ഇവര്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കനയ്യ കുമാര്‍ അടക്കം 21 വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കനയ്യ അടക്കം അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാനാണ് സമിതി ശുപാര്‍ശ ചയ്തതത്. വൈസ് ചാന്‍സലര്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
Discussion about this post