Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നമ്പർ വൺ തള്ളിൽ മാത്രം; ആരോഗ്യസൂചികയിൽ കേരളം നാലാമത്: നീതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

by Brave India Desk
Jul 10, 2025, 05:53 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളിൽ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം, വീടുകളിലെ പ്രസവം, ആശാസ്ത്രീയമായ ചികിത്സാ രീതികളുടെ വർദ്ധന എന്നിവയാണ് സംസ്ഥാനത്തിന്റെ നില പരുങ്ങലിലാക്കിയത്. സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്‌ക്കെതിരെ വലിയ പരാതികളും വിമർശനങ്ങളും ഉയരുന്നതിനിടെ പുറത്തുവന്ന ഈ റിപ്പോർട്ട് ഈ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്കാവും കാരണമാകുക.

ഗുജറാത്താണ് ഒന്നാം (90) സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് (84), ഹിമാചൽ പ്രദേശ് (83) സംസ്ഥാനങ്ങൾ കേരളത്തിന് മുന്നിലെത്തി. കേരളത്തിനൊപ്പം കർണാടക നാലാം സ്ഥാനത്തുണ്ട്. ചത്തീസ്ഗഢും മധ്യപ്രദേശുമാണ് അവസാന സ്ഥാനങ്ങളിൽ (56 പോയിന്റ്). കേന്ദ്രഭരണ പ്രദേശങ്ങളിൽ 93 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തും, 89 പോയിന്റുമായി ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും എത്തി.

Stories you may like

ഹിമഗിരി ശൃംഗങ്ങളിൽ വീണ്ടും ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുകയായി;ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകർ

ഇന്ത്യൻ കപ്പലിന് വഴിയൊരുക്കി ഇറാൻ ; ഹോർമുസ് കടന്ന് ‘ദേശ് ഗരിമ’

9-11 മാസം പ്രായമുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ്, ആശുപത്രികളിലെ പ്രസവം എന്നിവയിൽ കേരളം പിന്നോട്ടുപോയി. സംസ്ഥാനത്ത് 2023-24 സമയത്ത് വാക്സിനേഷൻ ശതമാനം 85.40 ആയി കുറഞ്ഞു. 2020-21 ൽ 92 ആയിരുന്ന വാക്സിനേഷൻ നിരക്കിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ആശുപത്രിയിലെ പ്രസവങ്ങൾ ശതമാനം 99.90 ൽ നിന്ന് 99.85 ആയി കുറഞ്ഞെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

പുതിയതായി ഉൾപ്പെടുത്തിയ സൂചകങ്ങളിലും കേരളം മോശം പ്രകടനമാണ് നടത്തിയത്. ആത്മഹത്യ നിരക്ക് മുൻ കണക്കുകളേക്കാൾ ഉയർന്നു. 2020-21 സമയത്ത് 24.30 ആയിരുന്നു സംസ്ഥാനത്തെ ആത്മഹത്യ നിരക്ക്. 2023-24 പതിപ്പിൽ ഇത് 28.50 ആയി ഉയർന്നു. ദേശീയ ശരാശരി 12.4 ആണെന്നിരിക്കെയാണ് കേരളത്തിൽ ആത്മഹത്യ നിരത്ത് ഇരട്ടിയിലധികം രേഖപ്പെടുത്തിയിരിക്കുന്നത്. റോഡപകട മരണനിരക്ക് സംസ്ഥാനത്ത് കുറഞ്ഞു. ഒരു ലക്ഷം പേരിൽ 12.10 ആണ് ഈ കണക്ക്. എന്നാൽ ഇതും ദേശീയ ശരാശരിയേക്കാൾ (12.4) ഉയർന്ന് നിൽക്കുന്നു.

സംസ്ഥാനത്ത് പ്രതിമാസ പ്രതിശീർഷ ചികിത്സാ ചെലവും കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ 17 ശതമാനമാണ് പ്രതിമാസ പ്രതിശീർഷ ചികിത്സാ ചെലവ്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാതൃമരണ അനുപാതം, 5 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക്, എച്ച്ഐവി അണുബാധ, ആയുർദൈർഘ്യം, ആരോഗ്യ പ്രവർത്തകരുടെ സാന്ദ്രത എന്നീ അഞ്ച് വിഭാഗങ്ങളിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി.

2018 മുതലാണ് കേരളത്തിൽ ആരോഗ്യ ക്ഷേമ സൂചിക തയ്യാറാക്കിത്തുടങ്ങിയത്. 2019-20 ൽ കേരളം പട്ടികയിൽ ഒന്നാമതെത്തി. 2020-21 ൽ (മൂന്നാം പതിപ്പ്), ആത്മഹത്യാ നിരക്ക്, അപകട മരണ നിരക്ക്, തനത് വിഹിതം ചെലവഴിക്കൽ തുടങ്ങിയ സൂചകങ്ങൾ ഉൾപ്പെടുക്കിയപ്പോൾ കേരളം 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുകയും ചെയ്തിരുന്നു.

Tags: Health SectorKERALA NUMBER ONEOPINARAI VIJAYAN
Share2TweetSendShare

Latest stories from this section

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

സ്ത്രീശക്തിയെ തളയ്ക്കാൻ പ്രതിപക്ഷ ഗൂഢാലോചന; വനിതാ സംവരണ ബില്ല് തള്ളിയതിന് പിന്നിലെ ചതിക്കുഴികൾ തുറന്നുകാട്ടി കേന്ദ്രം

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

Discussion about this post

Latest News

അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമം: എൻജിൻ റൂമിലേക്ക് വെടിവെച്ച് നിശ്ചലമാക്കി, ഇറാനിയൻ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ് സൈന്യം

അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമം: എൻജിൻ റൂമിലേക്ക് വെടിവെച്ച് നിശ്ചലമാക്കി, ഇറാനിയൻ കപ്പൽ കസ്റ്റഡിയിലെടുത്ത് യുഎസ് സൈന്യം

ഹിമഗിരി ശൃംഗങ്ങളിൽ വീണ്ടും ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുകയായി;ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകർ

ഹിമഗിരി ശൃംഗങ്ങളിൽ വീണ്ടും ഭക്തിയുടെ മന്ത്രധ്വനികൾ മുഴങ്ങുകയായി;ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകർ

ഇറാനിൽ സമാധാനദൗത്യവുമായി പാകിസ്താൻ;  പാക് മണ്ണിൽ ചൈനയുടെ ഭൗമരാഷ്ട്രീയക്കളി, താലിബാൻ ഭീഷണി ആർക്ക്?

ഇറാനിൽ സമാധാനദൗത്യവുമായി പാകിസ്താൻ; പാക് മണ്ണിൽ ചൈനയുടെ ഭൗമരാഷ്ട്രീയക്കളി, താലിബാൻ ഭീഷണി ആർക്ക്?

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ഇന്ത്യൻ കപ്പലിന് വഴിയൊരുക്കി ഇറാൻ ; ഹോർമുസ് കടന്ന് ‘ദേശ് ഗരിമ’

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

സ്ത്രീശക്തിയെ തളയ്ക്കാൻ പ്രതിപക്ഷ ഗൂഢാലോചന; വനിതാ സംവരണ ബില്ല് തള്ളിയതിന് പിന്നിലെ ചതിക്കുഴികൾ തുറന്നുകാട്ടി കേന്ദ്രം

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

കൊല്ലപ്പെട്ടിട്ട് ഏഴ് ആഴ്ചകൾ, ഖമേനിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചില്ല; ഇസ്രായേലിനെ പേടിച്ച് ഇറാൻ

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies