പ്രതിപക്ഷപാർട്ടികൾ ആഹ്വാനം ചെയ്ത പണിമുടക്കിന് ജനങ്ങളിൽ നിന്ന് സമിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. പലയിടത്തും സ്ഥിതിഗതികൾ സാധാരണപോലെയായിരുന്നു. എന്നാൽ ബലം പ്രയോഗിച്ച് കടകൾ അടയ്ക്കാനും സർവ്വീസുകൾ നിർത്തിവയ്പ്പിക്കാനും ശ്രമം നടത്തിയത് പലയിടത്തും സംഘർഷത്തിന് കാരണമായി.
അമ്പലമേട് കൊച്ചിൻ ഡിവിഷനിൽ,പൊതുപണിമുടക്കിൽ സഹകരിക്കാത്തതിന്റെ പേരിൽ തൊഴിലാളിക്ക് നേരെ കയ്യേറ്റമുണ്ടായെന്ന് പരാതി ഉയരുന്നു. പൊതുപണിമുടക്കിൽ പങ്കെടുക്കണം എന്ന ആഹ്വാനം കാറ്റിൽപ്പറത്തി നിരവധി തൊഴിലാളികൾ ജോലിക്കെത്തിയത്. ഇതിൽ വിറളിപൂണ്ട് ജോലി കഴിഞ്ഞ് വരികയായിരുന്ന യുവാവിനെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ഇടതുപക്ഷ അനുകൂല സംഘടനയായ ഫാക്ട് എംപ്ലോയീസ് സംഘ് നേതാവ് ജയകാന്തിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം ഇടത് സംഘടനാ തൊഴിലാളികൾ തടഞ്ഞു നിർത്തി കയ്യേറ്റം ചെയ്തുവെന്നാണ് വിവരം. ജോലിക്കായി ഹാജരാകണം എന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജോലിക്കെത്തിയതായിരുന്നു ഗോവിന്ദ് എന്നയാൾ. ഇയാൾക്കെതിരെയാണ് ആക്രമണം ഉണ്ടായത്.
ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നടപടിയെടുക്കാത്തതിൽ ഒരു വിഭാഗം തൊഴിലാളികൾക്ക് കനത്ത പ്രതിഷേധമുണ്ട്.8. മാനേജിംഗ് ഡയറക്ടർക്കും CISF അധികൃതർക്കും പരാതി നൽകിയെന്ന് വിവരങ്ങളുണ്ട്.
Discussion about this post