ലഖ്നൗ : കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്ത സ്വയം പ്രഖ്യാപിത മതനേതാവ് ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വലയിലാക്കി മതം മാറ്റുന്നതിനായി മുസ്ലീം യുവാക്കളുടെ ഒരു വലിയ ഗ്രൂപ്പ് തന്നെ ജലാലുദ്ദീൻ രൂപീകരിച്ചിരുന്നതായി എടിഎസ് കണ്ടെത്തി. ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ഇയാൾ ധനസഹായം നൽകിയതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഏഴ് ജില്ലകളിലെ യുവാക്കൾക്ക് ചങ്കൂർ ബാബ പണം അയച്ചു നൽകിയതായാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ‘ലവ് ജിഹാദ്’ വഴി ഹിന്ദു പെൺകുട്ടികളെ വശീകരിച്ച മുസ്ലീം പുരുഷന്മാർക്കാണ് ഇത്തരത്തിൽ പണം നൽകിയിട്ടുള്ളത്. ദരിദ്രരും വിധവകളും ദുർബലരുമായ സ്ത്രീകളെ ആസൂത്രിതമായി ലക്ഷ്യമിട്ട് ആയിരുന്നു ജലാലുദ്ദീൻ മതപരിവർത്തന റാക്കറ്റ് നടത്തിയത് എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ചങ്കൂർ ബാബക്ക് വിദേശ ധനസഹായം ലഭിച്ച വഴികൾ കണ്ടെത്തുന്നതിനും കൂടുതൽ ബന്ധങ്ങൾ കണ്ടെത്തുന്നതിനുമായി ഇന്റലിജൻസ് ബ്യൂറോ (ഐബി), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ സഹായി നീതു എന്ന നസ്രീൻ വഴിയാണ് ഇയാൾ വിദേശ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. ചങ്കൂർ ബാബയുടെ മകൻ മെഹബൂബിനെ നേരത്തെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ ലഖ്നൗ ജയിലിൽ കഴിയുകയാണ്.
Discussion about this post