പട്‌ന : ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി രാജിവച്ചു. നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് നടക്കാനിരിക്കെയാണ് മാഞ്ചിയുടെ രാജി. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി ഇന്നു രാവിലെ ഗവര്‍ണറെ നേരില്‍ കണ്ട് രാജി സമര്‍പ്പിക്കുകയായിരുന്നു മാഞ്ചി . ബിഹാര്‍ നിയമസഭ പിരിച്ചു വിടണമെന്നും മാഞ്ചി ആവശ്യപ്പെട്ടു.
വിശ്വാസ വോട്ടെടുപ്പിന് മാഞ്ചിക്ക് മാഞ്ചിക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മാഞ്ചിയുടെ രാജി വന്നിരിക്കുന്നത്.ഇന്നലെ നാലു വിമത ജെഡിയു എംഎല്‍എമാരെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഇന്നലെ വിലക്കിയിരുന്നു. വിശ്വാസവോട്ടില്‍ ജയിക്കാന്‍ സാധിക്കില്ല എന്ന കണക്കുകൂട്ടലിലാണ് രാജിയെന്നാണ് വിലയിരുത്തല്‍… 243 അംഗങ്ങള്‍ ഉള്ള നിയമസഭയില്‍ 233 ആണ് ആകെയുള്ള അംഗസംഖ്യ .ഭൂരിപക്ഷം തെളിയിക്കാന്‍ 117 അംഗങ്ങളുടെ പിന്തുണ വേണം .104പേരാണ് മാഞ്ചിയെ പിന്തുണയ്ക്കുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ജെഡിയുവിന്റെ പ്രകടനം മോശമായതിനെത്തുടര്‍ന്നാണു ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രിയായത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതോടെയാണു ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.എന്നാല്‍ മാഞ്ചി രാജി വെച്ചതോടെ ബിഹാറില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതീഷ് കുമാര്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടേക്കും .
Discussion about this post