വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ മൗലികാവകാശ ലംഘനമാണെന്നും, അതിനാൽ കുടുംബ കോടതിയിൽ അത് തെളിവായി സ്വീകാര്യമല്ലെന്നും നേരത്തെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി.
മൗലികാവകാശ ലംഘനത്തിന്റെ പേരിൽ തെളിവ് മാറ്റിനിർത്താനാകില്ലെന്ന് വിധി പ്രസ്താവിക്കവെ ജസ്റ്റിസ് ബി.വി നാഗരത്‌ന അദ്ധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. ഇതോടെ വിവാഹമോചന കേസുകളിൽ ഫോൺ റെക്കോർഡിംഗും നിർണായക തെളിവായി മാറും.
Discussion about this post