ലണ്ടൻ : ലണ്ടനിലെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) വെജിറ്റേറിയൻ റെസ്റ്റോറന്റിനുള്ളിൽ ആഫ്രിക്കൻ-ബ്രിട്ടീഷ് പൗരൻ മാംസം വിതരണം ചെയ്തത് വൻ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. പ്രശസ്തമായ വെജിറ്റേറിയൻ റെസ്റ്റോറന്റായ ഗോവിന്ദയിൽ വെച്ച് ആഫ്രിക്കൻ വംശജനായ ഒരു ബ്രിട്ടീഷ് യുവാവ് കെഎഫ്‌സി ചിക്കൻ കഴിക്കുകയും റസ്റ്റോറന്റിലെ മറ്റുള്ളവർക്ക് വിതരണം ചെയ്യാനും ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ഇസ്‌കോൺ വെജിറ്റേറിയൻ റെസ്റ്റോറന്റ് ആയ ഗോവിന്ദയിൽ എത്തിയ ആഫ്രിക്കൻ വംശജൻ കൗണ്ടറിലെ സ്റ്റാഫിനോട് നോൺ വെജിറ്റേറിയൻ ഭക്ഷണം കിട്ടുമോ എന്ന് ചോദിച്ചു. തുടർന്ന് ഇല്ലെന്ന് മറുപടി ലഭിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന കെഎഫ്സി പൊതി തുറന്നു ചിക്കൻ കഴിക്കുകയും റസ്റ്റോറന്റിലുള്ള മറ്റുള്ളവർക്ക് ചിക്കൻ നൽകാൻ ശ്രമിക്കുകയും ആയിരുന്നു. റസ്റ്റോറന്റിലെ മറ്റു ഉപഭോക്താക്കൾ ഇയാൾ നൽകുന്ന ഭക്ഷണം നിരസിക്കുന്നുണ്ടെങ്കിലും ഇയാൾ തുടർന്നും ഇവരെ നിർബന്ധിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നതാണ്.
2025 ജൂലൈ 19 ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയർന്നത്. Cenzo എന്ന യൂട്യൂബർ ആണ് ഈ പ്രവൃത്തി ചെയ്തത് എന്നാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്. കനത്ത വംശീയ വിദ്വേഷമാണ് ആഫ്രിക്കൻ പൗരൻ ഇത്തരത്തിൽ ചെയ്യാൻ കാരണമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. ഹിന്ദുക്കൾ പ്രതികരിക്കില്ല എന്നറിയാവുന്നതുകൊണ്ടാണ് ഇത്തരം പ്രവൃത്തികൾ നടക്കുന്നതെന്നും ചിലർ കുറ്റപ്പെടുത്തി. വംശീയവും മതപരമായതുമായ അസഹിഷ്ണുത ആണ് ആഫ്രിക്കൻ പൗരൻ പ്രകടിപ്പിച്ചത് എന്നാണ് വ്യക്തമാവുന്നത്. മനപ്പൂർവം ഒരു സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇയാൾ നടത്തിയത്. സംഭവത്തെക്കുറിച്ച് ലണ്ടനിലെ ഇസ്കോണിൽ നിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. Tathvam-asi എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
https://x.com/ssaratht/status/1946653603923677563









Discussion about this post