തൃശ്ശൂർ : സംസ്ഥാനത്ത് കുതിച്ചു കയറി സ്വർണ്ണവില. ഇന്ന് മാത്രം 840 രൂപയാണ് ഒരു പവന് വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 920 രൂപ ഉയർന്നു. ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 74280 രൂപയാണ്.
സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപ കൂടി 9,285 രൂപയിലെത്തി. കഴിഞ്ഞ ജൂൺ 19നു ശേഷം ആദ്യമായാണ് ഗ്രാം 9,250 രൂപയും പവൻ 74,000 രൂപയും കടക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3400 ഡോളർ കടന്നതാണ് രാജ്യത്തും സ്വർണ്ണവിലയിൽ വർദ്ധനവ് ഉണ്ടാക്കാൻ കാരണമായതായി കണക്കാക്കുന്നത്.
വെള്ളിയുടെ വിലയിലും ഇപ്പോൾ റെക്കോർഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് വെള്ളി വിലയിൽ വർദ്ധനവ് ഉണ്ടായിട്ടില്ലെങ്കിലും നിലവിൽ ഒരു ഗ്രാമിന് 123 രൂപ എന്ന ഉയർന്ന വിലയിലാണ് വെള്ളി എത്തിയിട്ടുള്ളത്.
Discussion about this post