തിരുവനന്തപുരം: ശുംഭന്‍ പരാമര്‍ശത്തില്‍ തന്നെ ശിക്ഷിച്ചത് പക്ഷപാതപരമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി എം.വി. ജയരാജന്‍ .ജഡ്ജിമാരെ പുഴുവെന്ന് വിളിച്ചവര്‍ക്കെതിരെ നടപടിയില്ല . താനൊരു കമ്മ്യൂണിസ്റ്റുകാരനായതു കൊണ്ടാണ് തന്നെ ശിക്ഷിച്ചതെന്നും ജയരാജന്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്‍ എന്നു വിളിച്ചെന്ന ആരോപണത്തില്‍ സുപ്രീം കോടതി നാലാഴ്ച്ചത്തെ തടവിന് വിധിച്ച എം.വി ജയരാജന്‍ ഇന്ന് ജയില്‍ മോചിതനായിരുന്നു .ശിക്ഷാ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജയരാജനെ വിട്ടയച്ചത്. നാല് ആഴ്ചത്തെ തടവാണു വിധിച്ചതെങ്കിലും ഇതില്‍ ഒന്‍പതു ദിവസത്തെ ശിക്ഷ നേരത്തെ അനുഭവിച്ചിരുന്നു. ബാക്കി 19 ദിവസത്തെ ശിക്ഷയാണു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പൂര്‍ത്തിയാക്കിയത്.
Discussion about this post