തിരുവനന്തപുരം: സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്.പി.ജി) ഡയറക്ടറായി പോലീസ് ആസ്ഥാനത്തെ അഡീ.ഡി.ജി.പി അരുണ്‍കുമാര്‍ സിന്‍ഹയെ നിയമിച്ചു. പ്രധാനമന്ത്രി അടക്കം വി.വി.ഐ.പി.കളുടെ സുരക്ഷാച്ചുമതല എസ് .പി. ജി യ്ക്കാണ്.
1987 ബാച്ച് കേരളാ കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തലവനായ അപ്പോയ്ന്റ്‌മെന്റ്‌സ് കമ്മിറ്റിയാണ് സിന്‍ഹയുടെ നിയമനത്തിന് അനുമതി നല്‍കിയത്. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. ഗുജറാത്തില്‍ ബി.എസ്.എഫ്. ഐ.ജി.യായും അരുണ്‍കുമാര്‍ സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post