തിരുവനന്തപുരം :വിജിലന്‍സിനെ സര്‍ക്കാര്‍ വിവരാവകാശനിയമത്തില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഐ.എ.എസ്സുകാര്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ മറുപടി ലഭിക്കില്ല.ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്കുന്നതു വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.ഇതോടെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അഴിമതിക്കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭിച്ചിരുന്ന സാഹചര്യം പൂര്‍ണമായി അടഞ്ഞു.
ഇവരുടെ പേരില്‍ വിജിലന്‍സ് ഡയറക്ടര്‍ ആസ്ഥാനത്തെ ടോപ് സീക്രട്ട് സെക്ഷന്‍ അന്വേഷിച്ചതോ, അന്വേഷണം നടത്തുന്നതോ ആയ ഒരു കേസിന്റെയും വിവരങ്ങള്‍ ഇനി വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. ഈ കേസുകളില്‍ സിബിഐക്കോ ലോകായുക്ത തുടങ്ങിയ ഏജന്‍സികള്‍ക്കോ വിജിലന്‍സ് നല്കുന്ന രേഖകളുടെ പകര്‍പ്പും ലഭിക്കില്ല. മുന്‍ എംഎല്‍എമാര്‍, വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലുള്ള അഴിമതി കേസുകളുടെ വിവരങ്ങളും പുതിയ നിയമമനുസരിച്ച് ഇനി ലഭിക്കില്ല.
Discussion about this post