പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന്റെ പ്രതികാരമായി പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. എടത്തുഎനാട്ടുകര മുണ്ടക്കുന്ന് മരുതംപാറയില് ഹംസയുടെ മകന് ഹംഷീര്‍ (22) ആണ് പിടിയിലായത്.
19 കാരിയായ പെണ്‍കുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും അത് നഗ്നചിത്രവുമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയുമായിരുന്നു ഹംഷീറെന്ന് പോലിസ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 23 ന് ഉണ്ടായ സംഭവത്തില്‍ മറ്റൊരാളുടെ ഫോണ്‍ മോഷ്ടിച്ച് അതിലാണ് പെണ്‍കുട്ടിയുടെ ചിത്രമെടുത്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെടുകയും തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് പിടിയിലാകുകയുമായിരുന്നു.
കൂട്ടുകാരില്‍ ചിലര്‍ക്കും ചില അടുത്ത പരിചയക്കാര്ക്കുമാണ് ഹംഷീര്‍ ചിത്രം അയച്ചു കൊടുത്തത്.
സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് പെണ്‍കുട്ടിയുടെ മാതാവിന് പ്രതി ഭീഷണിക്കത്തയച്ചിരുന്നു. ഇതിനിടയില്‍ ഫോണ്‍ നഷ്ടപ്പെട്ട ഉടമ ഈ വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തിരുന്നു. കേസില്‍ അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടിയുടെ വീടുമായി ബന്ധപ്പെട്ടവരിലാണ് അന്വേഷണം നടത്തിയത്. ഇത് യുവാവിലേക്ക് എത്തുകയായിരുന്നു.
Discussion about this post