പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ യോഗ ഗുരു ഇനി അരവിന്ദ് കെജ്രിവാളിനെ ചികിത്സിക്കും.മോദിയുടെ ഉപദേശപ്രകാരമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഡോ.എച്ച്.ആര് നാഗേന്ദ്രയെ സമീപിച്ചത്.
ഡല്‍ഹിയിലെ ഒരു പെതുപരിപാടിയില്‍ പങ്കെടുത്ത സമയത്ത് കെജ്രിവാളിന് കഫക്കെട്ടിന്റെ ബുദ്ധിമുട്ട് കണ്ടതിനെ തുടര്‍ന്നാണ് മോദി ഡോക്ടര്‍ നാഗേന്ദ്രയെ കാണാന്‍ കെജ്റിവാളിനോട് നാര്ദ്ദേശിച്ചത്.
ആസ്തമയും,കഫക്കെട്ടുമാണ് കെജ്റിവാളിനെ ബുദ്ധിമുട്ടിക്കുന്നതെന്ന് ഡോ.നാഗേന്ദ്ര പറഞ്ഞു.ഏകദേശം രണ്ടു ലക്ഷം പേരെ ആസ്തമ രോഗം ചികിത്സിച്ചു ഭേദമാക്കിയ ഡോക്ടറാണ് എച്ച.ആര്.നഗേന്ദ്ര.ഉടന്‍ തന്നെ കെജ്രിവാളിന്റെ ചികിത്സ ആരംഭിക്കുമെന്ന് ഡോക്ടര്‍ നാഗേന്ദ്ര പറഞ്ഞു.
പത്തു വര്‍ഷം മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 72 വയസ്സുകാരനായ ഡോ.നാഗേന്ദ്രയെ പരിചയപ്പെടുന്നത്.കര്‍ണ്ണാടകയിലെ ആര്‍എസ്എസ് നേതാവും നാഗേന്ദ്രയുടെ അമ്മാവനുമായ എച്.വി ശേഷാദ്രിയെ സന്ദര്‍ശിച്ച സമയത്താണ് മോദി നാഗേന്ദ്രയെ പരിചയപ്പെടുന്നത്.ഗുജറാത്തിലെ മുഖ്യമന്ത്രി ആനന്ദബെന്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് യോഗ പഠിപ്പിക്കുന്നതിനായി നാഗേന്ദ എല്ലാ വര്‍ഷവും ഗുജറാത്തില്‍ പോകാറുണ്ട്.
Discussion about this post