ഡല്‍ഹി: കേരളത്തില്‍ ബിജെപിയെ അടിച്ചമര്‍ത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും എത്ര അടിച്ചമര്‍ത്തിയാലും ബിജെപി കേരളത്തില്‍ വളരുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തു .
സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളില്‍ ദേശീയ നിര്‍വാഹക സമിതി യോഗം ആശങ്ക രേഖപ്പെടുത്തി. പതിറ്റാണ്ടുകള്‍ക്കിടെ നിരവധി പ്രവര്‍ത്തകരാണ് കേരളത്തില്‍ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു. കേരളം, ആസാം, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന പാര്‍ട്ടിയായി ബിജെപി വളര്‍ന്നുകഴിഞ്ഞു. ബിജെപിയിലെ ഒരു വ്യക്തിക്കെതിരെയോ പാര്‍ട്ടിക്കെതിരെയോ ബിജെപി സര്‍ക്കാരുകള്‍ക്കെതിരെയോ നടക്കുന്ന കുപ്രചാരണങ്ങളെ അവഗണിക്കുകയാണ് ബിജെപിയുടെ പ്രവര്‍ത്തന ശൈലി. എന്നാല്‍ രാഷ്ട്രത്തിനെതിരായ പ്രചാരണങ്ങളെ അംഗീകരിക്കാനാവില്ല. രാജ്യത്തെ വെട്ടിമുറിക്കുമെന്ന മുദ്രാവാക്യങ്ങളെയും അനുവദിക്കാനാവില്ലെന്നും അമിതഷാ വ്യക്തമാക്കി.
മോദി ഭരണത്തില്‍ നഗരഗ്രാമങ്ങളിലേക്ക് വികസനത്തിന്റെ സന്ദേശമെത്തിയിരിക്കുകയാണ്. എല്ലാ ഗ്രാമങ്ങള്‍ക്കും 85 ലക്ഷം രൂപ വീതവും ചെറിയ നഗരങ്ങള്‍ക്ക് 21 കോടി രൂപ വീതവും വിവിധ പദ്ധതികളിലായി നല്‍കിയിട്ടുണ്ട്. ഒരു ജില്ലയില്‍ 6 കടകള്‍ വീതം 3,000 ജനറിക് മരുന്നുകടകളാണ് ആരംഭിക്കാന്‍ പോകുന്നത്. രണ്ടരക്കോടി കുടുംബങ്ങള്‍ക്ക് എല്‍പിജി സബ്‌സിഡിയുടെ പ്രയോജനം നല്‍കിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ആഗോള പ്രസിദ്ധി രാജ്യത്തിന്റെ വിദേശ നയത്തിനും വ്യാപാര നയത്തിനും ഗുണകരമായി. ആഗോള സാമ്പത്തിക പ്രതിസന്ധിയിലും രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഇതെല്ലാം സഹായിച്ചെന്നും അമിത് ഷാ പറഞ്ഞു.
വിവിധ വിഷയങ്ങളിന്മേലുള്ള പ്രമേയങ്ങളും ദേശീയ നിര്‍വാഹക സമിതിയില്‍ അവതരിപ്പിക്കപ്പെട്ടു. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്ക്കരി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും.
Discussion about this post