തൃശ്ശൂർ : റെക്കോർഡ് നേട്ടത്തോടെ കുതിച്ചുയർന്ന് സ്വർണവില. ചരിത്രത്തിലാദ്യമായി സ്വർണവില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർദ്ധിച്ചു. നിലവിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80,880 രൂപയാണ്. ഗ്രാമിന്റെ വില 10,000 പിന്നിട്ട് 10,110 രൂപയായി.
കഴിഞ്ഞ ദിവസം 9,985 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 79,880 ഒരു രൂപയായിരുന്നു വില. ഒറ്റ ദിവസം കൊണ്ടാണ് ആയിരം രൂപ വർദ്ധിച്ച് പവന് 80,880 രൂപയായി മാറിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ സർവകാല റെക്കോഡിലാണ് ഇന്ന് സ്വർണ്ണവില ഉള്ളത്.
24 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 1,09,000 രൂപയായി. യുഎസിലെ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മ നിരക്കിലെ വർദ്ധനവുമാണ് ആഗോളതലത്തിൽ സ്വർണ്ണവിലയിൽ വർദ്ധനവ് ഉണ്ടാകാൻ കാരണമായിട്ടുള്ളത്. അമേരിക്കയിൽ രൂക്ഷമായിരിക്കുന്ന തൊഴിലില്ലായ്മ മൂലം ഫെഡ് റിസർവ് വീണ്ടും പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനക്ക് പിന്നാലെയാണ് സ്വർണ്ണവില കുതിച്ചുയർന്നത്.
Discussion about this post