തിരുവനന്തപുരം : സ്വർണ്ണവിലയിൽ സർവകാല റെക്കോർഡ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ 22 ക്യാരറ്റ് സ്വർണത്തിന്റെ വില 81,600 രൂപയായി. ഗ്രാമിന് 70 രൂപ വർദ്ധിച്ച് 10,200 രൂപയാണ് ഇന്നത്തെ വില.
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ് ഉണ്ടായിരിക്കുന്നത്. സെപ്തംബർ 10ന് സ്വർണവില 81,000 കടന്നിരുന്നു. ആഗോളവിപണിയിൽ ഈ ആഴ്ച മാത്രം സ്വർണവിലയിൽ 1.7 ശതമാനത്തിന്റെ വർധനയുണ്ടായി. വില ഇനിയും വർദ്ധിക്കും എന്നാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വർണവില ഉയരുന്നത്. സ്പോട്ട് ഗോൾഡ് നിരക്ക് 0.4 ശതമാനം ഉയർന്ന് 3647.76 ഡോളറായി. ഈ നിരക്കിന്റെ അനുപാതത്തിലാണ് സംസ്ഥാനത്തും സ്വർണ്ണവില ഉയർന്നിട്ടുള്ളത്. നിലവിൽ സംസ്ഥാനത്തെ വെള്ളിയാഴ്ചത്തെ സ്വർണ്ണവില, 22 കാരറ്റിന് ഗ്രാമിന് 10,200 രൂപ, 24 കാരറ്റിന് ഗ്രാമിന് 11,128 രൂപ
18 കാരറ്റിന് ഗ്രാമിന് 8,346 രൂപ എന്നിങ്ങനെയാണ്. വെള്ളിവിലയിലും നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
Discussion about this post