യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ. യുഎന്നിലെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറി പേറ്റൽ ഗെഹലോട്ടാണ് ഇന്ത്യയുടെ ശബ്ദമായത്. ഇതോടെ ആരാണ് ഈ നാരിശക്തിയെന്ന് അന്വേഷിക്കുകയാണ് ആളുകൾ.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഉപദേഷ്ടാക്കളിൽ ഒരാളാണ് പെറ്റൽ ഗെഹ്ലോട്ട് , 2023 ജൂലൈയിലാണ് ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിൽ ഫസ്റ്റ് സെക്രട്ടറിയായി നിയമിതയായത്. ഇതിന് മുൻപ് അവർ 2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ യൂറോപ്യൻ വെസ്റ്റ് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചു. അണ്ടർ സെക്രട്ടറിയായിരുന്ന സമയത്ത് പാരീസിലെയും സാൻ ഫ്രാൻസിസ്‌കോയിലെയും ഇന്ത്യൻ മിഷനുകളിലും കോൺസുലേറ്റിലും പ്രവർത്തിച്ചിട്ടുണ്ട്.
മുംബൈയിലെ സെന്റ് സേവിയേഴ്‌സ് കോളജിൽ നിന്ന് രാഷ്ട്രീയം, സോഷ്യോളജി, ഫ്രഞ്ച് സാഹിത്യം എന്നിവയിൽ ബിരുദം നേടി. തുടർന്ന്, ഡൽഹി സർവകലാശാലയിൽ നിന്നു രാഷ്ട്രതന്ത്രത്തിലും ഭരണത്തിലും എംഎ ബിരുദം നേടി. ഭാഷാ വ്യാഖ്യാനത്തിലും വിവർത്തനത്തിലും ബിരുദാനന്തര ബിരുദമുണ്ട്.
ഭീകരവാദത്തെ മഹത്വപ്പെടുത്തുകയും വ്യാജ പ്രചാരണങ്ങൾ നടത്തുകയുമാണെന്നാണ് പെറ്റൽ ഗെഹലോട്ട് പറഞ്ഞത് ഷെരീഫിന്റെ പ്രസ്താവനകൾ അസംബന്ധ പരാമർശങ്ങളാണെന്നും പാകിസ്താൻ ഒരിക്കൽക്കൂടി വികലമായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
എത്ര നുണകൾ ആവർത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ലെന്ന് ഗെഹലോട്ട് പറഞ്ഞു. ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികളെ പാക് ഭീകരർ കൊലപ്പെടുത്തുകയായിരുന്നു. ആഗോള ഭീകരർക്ക് എന്നും അഭയസ്ഥാനമാണ് പാകിസ്താൻ. ഒരു ദശാബ്ദത്തിലേറെയാണ് ഒസാമ ബിൻലാദന് അഭയം നൽകിയത്. പാകിസ്താനിൽ ഭീകരവാദ ക്യാംപുകൾ നടത്തുന്നതായി മന്ത്രിമാർ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പെറ്റൽ ഗെഹലോട്ട് പറഞ്ഞു.
Discussion about this post