ന്യൂഡൽഹി : സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ പാകിസ്താൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. അറബിക്കടലിൽ അനധികൃതമായി ഇന്ത്യൻ സമുദ്രാതിർത്തി കടന്ന ബോട്ടിൽ 9 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. കോസ്റ്റ് ഗാർഡിനെ കണ്ട് ബോട്ടിലെ ജീവനക്കാർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുഴുവൻ ജീവനക്കാരെയും അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് സമീപം ഇന്ത്യൻ ജലാതിർത്തിയിലായിരുന്നു ബോട്ട് കണ്ടെത്തിയതെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ബോട്ട് പോർബന്ദറിലേക്ക് കൊണ്ടുവരികയാണ്. ഇന്ത്യയുടെ സമുദ്രാതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശിക ജലാശയങ്ങളെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് നടപടികൾ എന്ന് തീരസംരക്ഷണസേന അറിയിച്ചു.









Discussion about this post