ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസിന് നേരെ ആക്രമണം നടത്തി ഭീകരർ. രജൗരി ജില്ലയിൽ ജമ്മു കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) യൂണിറ്റിന് നേരെയാണ് തീവ്രവാദികളുടെ വെടിവെപ്പ് ഉണ്ടായത്. വൈകുന്നേരം 7:20 ഓടെയാണ് സംഭവം നടന്നത്.
മേഖലയിൽ നിന്നും 15 റൗണ്ട് വെടിവെപ്പ് കേട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആർക്കും പരിക്കോ ആളപായമോ ഏറ്റതായി ജമ്മുകശ്മീർ പോലീസ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ വെടിവെപ്പ് നടന്ന പ്രദേശത്തിന്റെ നിയന്ത്രണം ഇന്ത്യൻ സൈന്യത്തിന്റെ കലാപ വിരുദ്ധ യൂണിറ്റായ 43 രാഷ്ട്രീയ റൈഫിൾസ് ഏറ്റെടുത്തു.
Discussion about this post