പറ്റ്‌ന: മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചത് വൈകാരികമായ അബദ്ധമായിരുന്നെന്ന് നിതീഷ് കുമാര്‍.ഇതിന് ജനങ്ങളോട് മാപ്പുപറയുന്നതായും അദ്ദേഹം പറഞ്ഞു. സംഭവിച്ച തെറ്റ് ഇനി ആവര്‍ത്തിക്കില്ല. സര്‍ക്കാരുണ്ടാക്കുന്നതിന് ഗവര്‍ണറുടെ ക്ഷണം കാത്തിരിക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ്‌കുമാര്‍ തന്റെ വിശ്വസ്തനായ മാഞ്ചിയെ മുഖ്യമന്ത്രിയാക്കുകായിരുന്നു. എന്നാല്‍ ബിജെപി നേതൃത്വത്തോട് മാഞ്ചി സ്വീകരിച്ച മൃദുസമീപനം ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതകളുണ്ടാക്കുകയായിരുന്നു.
Discussion about this post