സ്റ്റോക്ഹോം : 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ നാളെ പ്രഖ്യാപിക്കും. ഈ വർഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ലോകം മുഴുവൻ. നോബൽ സമ്മാനത്തിനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ട്രംപ് താൻ ലോകത്തെ നിരവധി സംഘർഷങ്ങൾ ഈ വർഷം അവസാനിപ്പിച്ചതായി പലതവണ പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാൻ സാധ്യതയില്ലെന്നാണ് നിലവിൽ പുറത്തുവരുന്ന സൂചനകൾ.
തന്റെ ഭരണകാലത്ത് എട്ട് പ്രധാന സംഘർഷങ്ങൾ അവസാനിപ്പിച്ചതായാണ് ട്രംപ് അവകാശപ്പെടുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓസ്ലോയിൽ വച്ചാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിക്കുക. ഇത്തവണ 338 വ്യക്തികളെയും സംഘടനകളെയും ആണ് ഈ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്.
ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ളവരിൽ ട്രംപിനെ പോലും പിന്നിലാക്കി മുന്നിലെത്തിയിട്ടുള്ളവരിൽ ഒരു റഷ്യൻ നേതാവിന്റെ വിധവ ഉൾപ്പെടെയുള്ളവർ ഉണ്ട്. റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ വിധവയായ യൂലിയ നവൽന പട പരിഗണിക്കപ്പെടുന്നവരിൽ പ്രധാന സ്ഥാനത്തുള്ള ഒരാൾ. കൂടാതെ യുദ്ധബാധിത പ്രദേശങ്ങളിൽ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പ്രവർത്തിക്കുന്ന സുഡാനിലെ എമർജൻസി റെസ്‌പോൺസ് റൂമുകളെ ആണ് ഈ വർഷത്തെ നോബൽ സമ്മാനത്തിനുള്ള ശക്തരായ മത്സരാർത്ഥികളായി കണക്കാക്കുന്നത്.
Discussion about this post