പഞ്ചാബിലെ പത്താന്‍കോട്ട് യാത്രക്കാരനെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി കാര്‍ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്ന് കനത്ത ജാഗ്രത. കഴിഞ്ഞ ജനുവരിയില്‍ സമാനമായ രീതിയില്‍ കാര്‍ തട്ടിയെടുത്ത ;ജയ്‌ഷെ ഇ മുഹമ്മദ് തീവ്രാവാദികള്‍ പത്താന്‍ കോട്ട് സൈനിക താവളം ആക്രമിച്ചിരുന്നു.
പത്താന്‍കോട്ട്-ജമ്മു ഹൈവേയില്‍ ലിഫ്റ്റ് ചോദിച്ച് കാര്‍ തടഞ്ഞ സംഘം പിന്നീട് തോക്ക് ചൂണ്ടി തന്റെ കാര്‍ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കാറിന്റെ ഉടമ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സുജന്‍പുറില്‍ ഇന്നലെ രാത്രിയാണ ്‌സംഭവം ഉണ്ടായത്. കാര്‍ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെക്ക് പോയിന്റെുകള്‍ തുറന്ന് വാഹനപരിശോധനകള്‍ നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
മൂന്നംഗ സംഘത്തിലെ രണ്ട് പേര്‍ സിഖുകാരാണെന്ന് കാറുടമ മൊഴി നല്‍കിയതായും പറയുന്നു.
Discussion about this post