സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് ഒറ്റദിവസം കൊണ്ട് മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. രണ്ട് തവണകളായാണ് സ്വർണവില കുറഞ്ഞത്. ഇന്ന് രാവിലെ 2, 480 രൂപ കുറഞ്ഞ്, പവൻ വില 93,280 രൂപയിൽ എത്തിയിരുന്നു. പിന്നീട് ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞു. പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയാണ് നിലവിലെ സ്വർണവില. ഗ്രാമിന് 120 രൂപ താഴ്ന്ന് 11,540 രൂപയായി.
രാജ്യാന്തര സ്വർണവില 2013ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകർച്ച നേരിട്ടതാണ് കേരളത്തിലും വില കൂപ്പുകുത്താൻ സഹായിച്ചത്.












