തൃശ്ശൂർ : സ്വര്‍ണവിലയിൽ ഇന്ന് വീണ്ടും ഇടിവ്. ഒരു പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് പവന് 91,720 രൂപയായി. ഇന്നലെ രണ്ടു തവണ സ്വര്‍ണവില കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനിടെ 5,640 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
ഒക്ടോബര്‍ 11 ശേഷം ആദ്യമായാണ് സ്വര്‍ണ വിലയിൽ ഇത്രയും കുറവ് വരുന്നത്. രാജ്യാന്തര വിലയിൽ തുടർച്ചയായ ഇടിവ് നേരിട്ടതാണ് കേരളത്തിൽ സ്വർണ വിലയിൽ കുറവുണ്ടാകാൻ കാരണമായത്. ഡോളര്‍ സൂചിക 0.10 ശതമാനം ഉയര്‍ന്നത് സ്വർണ്ണവില കുറയാൻ സഹായകരമായിട്ടുണ്ട്.
Discussion about this post