പാകിസ്താനും അമേരിക്കയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ. പാകിസ്താന്റെ ആണവായുധങ്ങൾ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും മുൻ പാക് പ്രസിഡന്റ് പർവേഷ് മുഷറഫും യുഎസും തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നുമാണ് ജോൺ കിരിയാക്കോ വെളിപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയത് മുഷറഫ് ആയിരുന്നു. ആണവായുധങ്ങളുടെ നിയന്ത്രണം തീവ്രവാദികളുടെ കൈകളിലേക്ക് എത്താതിരിക്കാൻ വേണ്ടിയാണ് ഈ നീക്കം നടത്തിയതെന്നാണ് ജോൺ കിരിയാക്കോ പറയുന്നത്.
2002-ൽ താൻ പാകിസ്താനിൽ ജോലി ചെയ്യുന്ന സമയത്ത്, പാക് ആണവായുധ ശേഖരം പെന്റഗണാണ് നിയന്ത്രിച്ചിരുന്നതെന്ന് അനൗദ്യോഗികമായി തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ സർക്കാരുമായുള്ള യുഎസിന്റെ ബന്ധം വളരെ മികച്ചതായിരുന്നു. ആ സമയത്ത് ജനറൽ പർവേസ് മുഷറഫായിരുന്നു ഭരണാധികാരി. സ്വേച്ഛാധിപതികളുമായി പ്രവർത്തിക്കാൻ യുഎസിന് ഇഷ്ടമാണ്. കാരണം, പൊതുജനാഭിപ്രായത്തെക്കുറിച്ച് വിഷമിക്കേണ്ട. മാദ്ധ്യമ വാർത്തകളും മുഖവിലയ്ക്കെടുക്കേണ്ട. അതിനാൽ ഞങ്ങൾ മുഷറഫിനെ വിലയ്ക്ക് വാങ്ങിയെന്ന് ജോൺ കിരിയാക്കോ പറയുന്നു.
മുഷറഫിന്റെ സഹകരണമാണ് യുഎസിന് കാര്യങ്ങൾ എളുപ്പമാക്കിയത്. ‘നമ്മൾ ഏകാധിപതികളോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കാരണം അപ്പോൾ പൊതുജനാഭിപ്രായത്തെക്കുറിച്ചോ മാദ്ധ്യമങ്ങളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല. സൈനികമായും സാമ്പത്തിക സഹായങ്ങളുമായി ദശലക്ഷക്കണക്കിന് ഡോളറാണ് യു.എസ് പാകിസ്താന് ആ സമയത്ത് നൽകിയിരുന്നതെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.
പാകിസ്താന്റെ ആണവായുധങ്ങളുടെ സ്രഷ്ടാവായ എ.ക്യു. ഖാനെ വധിക്കാൻ യുഎസ് പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ സൗദി ഗവൺമെന്റിന്റെ നേരിട്ടുള്ള ഇടപെടൽ മൂലം യു.എസ്. അതിൽ നിന്ന് പിന്മാറിയെന്നും കിരിയാക്കോ കൂട്ടിച്ചേർത്തു.













Discussion about this post