പൂന: ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ ജെഎഎന്‍യു അനുകൂല പരിപാടിയ്ക്കിടെ ഫെര്ഗൂസണ് കോളജില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപണം. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രിന്‍സിപ്പല്‍ ഡോ.രവീന്ദ്രസിംഗ് പര്‍ദേശി പൂന പോലീസിനു കത്തയച്ചു. ഇവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രൂത്ത് ഓഫ് ജെഎന്‍യു എന്ന പേരില്‍ ചൊവ്വാഴ്ച കാമ്പസില്‍ സംഘടിപ്പിച്ച ചര്‍ച്ചാവേളയില്‍ എബിവിപിയും ഇടതുവിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. അംബേദ്കര്‍ ഗ്രൂപ്പ് അംഗങ്ങളെന്ന പേരില്‍ ഒത്തുകൂടിയ ചില വിദ്യാര്‍ഥികള്‍ കനയ്യകുമാര്‍, രോഹിത് വെമൂല എന്നിവര്‍ക്ക് അനുകൂലമായി മുദ്രാവാക്യങ്ങളും വിളിച്ചിരുന്നു. ഇതിനിടയില്‍ ചിലര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ ഇത് നിഷേധിച്ചു. പരാതി പിന്‍വലിക്കാന്‍ കോളേജ് അധികൃതരില്‍ ശക്തമായ സമര്‍ദ്ദമുണ്ടെന്നും പരാതിയുണ്ട്.
Discussion about this post