വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മാന്ത്രികനാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്മാന് ഖുര്‍ഷിദിന്റെ പ്രശംസ. ‘മോദി ജനപ്രിയനായ നേതാവാണ്. പക്ഷേ, ഇതിനു വിപരീതമായി അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ജനപ്രീതി കുറഞ്ഞുവരികയാണ്. വാഷിംഗ്ടണിലെ ജോര്ജ്ടൗണ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കകയായിരുന്നു ഖുര്‍ഷിദ് .
മോദിയൊരു മാന്ത്രികനായിരിക്കാം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് പുറത്തെടുക്കാന്‍ പല തന്ത്രങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ടാകും കോണ്‍ഗ്രസിന് ഇനി അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതു സങ്കടകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു..
മോദിയുടെ പരാജയങ്ങളെ കേന്ദ്രീകരിച്ചു യുവ വോട്ടര്‍മാര്‍ക്കു കൂടി അംഗീകരിക്കാനാവുന്ന വിധം ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ടാണ്ടാക്കിയെടുക്കുകയാണു കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post