ഇംഫാൽ : മണിപ്പൂരിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് 80 കിലോമീറ്റർ പടിഞ്ഞാറുള്ള ഖാൻപി ഗ്രാമത്തിൽ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ നാല് യുണൈറ്റഡ് കുക്കി നാഷണൽ ആർമി (യുകെഎൻഎ) തീവ്രവാദികൾ കൊല്ലപ്പെട്ടു.
തീവ്രവാദികൾ യാതൊരു പ്രകോപനവുമില്ലാതെ സൈനിക വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഒരു ഗ്രാമത്തലവന്റെ കൊലപാതകം, പ്രദേശവാസികളെ ഭീഷണിപ്പെടുത്തൽ, പ്രദേശത്തെ സമാധാനം തകർക്കാൻ ശ്രമിക്കൽ എന്നിവയുൾപ്പെടെ നിരവധി അക്രമ സംഭവങ്ങൾ ഈ സംഘം നടത്തിയിട്ടുണ്ടെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്.
ചുരാചന്ദ്പൂർ ജില്ലയിലാണ് യുകെഎൻഎ കൂടുതലും സജീവമായിട്ടുള്ളത്. മേഖലയിൽ സമാധാനവും
സ്ഥിരതയും ഉറപ്പാക്കുന്നതിനും സാധാരണക്കാരുടെ സുരക്ഷയ്ക്കുമുള്ള പ്രതിബദ്ധത നിറവേറ്റുമെന്ന് സുരക്ഷാസേന അറിയിച്ചു. സൈന്യവും അസം റൈഫിൾസും ചേർന്ന് സമീപപ്രദേശങ്ങളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.









Discussion about this post