പാകിസ്താനിലെ പ്രവർത്തനം ഉപേക്ഷിച്ചിരിക്കുകയാണ് സോഫ്‌റ്റ്വെയർ ഭീമനായ മൈക്രോസോഫ്റ്റ്. എണ്ണക്കമ്പനിയായ ഷെൽ, ഊർജവിതരണ രംഗത്തെ പ്രമുഖരായ ടോട്ടൽ എനർജീസ്, ടെലികോം രംഗത്തെ ടെലിനോർ, മരുന്ന് നിർമാതാക്കളായ ഫൈസർ തുടങ്ങിയവ പാകിസ്താനേ എന്നേ ഉപേക്ഷിച്ചു കളഞ്ഞു.
ടെക്‌നോളജി, ഊർജം, എഫ്എംസിജി, ഫാർമ, ടെലികോം തുടങ്ങി ഒട്ടുമിക്ക മേഖലകളിൽനിന്നും വിദേശ കമ്പനികൾ രാജ്യം വിടുന്നത് പാകിസ്താന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.
വിൽപ്പന നികുതിയും ആദായനികുതിയും വെട്ടിക്കുറച്ച് കമ്പനികളെ പിടിച്ചുനിർത്താനാണ് പാക് സർക്കാർ ആലോചിക്കുന്നത്. വൻകിട കമ്പനികൾ പ്രവർത്തനം അവസാനിപ്പിക്കുന്നത് വിദഗ്ധരായ തൊഴിലാളികളും രാജ്യംവിടാൻ വഴിയൊരുക്കുമെന്ന ആഘാതവും നേരിടുകയാണ് പാകിസ്താൻ









Discussion about this post