പട്ന : ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം 5 മണി വരെ 60.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ബെഗുസാരായിയിലും ഏറ്റവും കുറവ് പട്‌നയിലുമാണ്. 121 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടന്നത്.
ബീഹാർ ആദ്യ ഘട്ട തിരഞ്ഞെടുപ്പിലെ 102 സീറ്റുകൾ ജനറൽ വിഭാഗത്തിനും 19 എണ്ണം പട്ടികജാതിക്കാർക്കും സംവരണം ചെയ്തിരുന്നവയാണ്. 1,192 പുരുഷന്മാരും 122 സ്ത്രീകളും ഉൾപ്പെടെ ആകെ 1,314 സ്ഥാനാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ മത്സരിച്ചത്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ ആണെങ്കിലും സുരക്ഷാ കാരണങ്ങളാൽ, സിമ്രി ഭക്തിയാർപൂർ, മഹിഷി, താരാപൂർ, മുൻഗർ, ജമാൽപൂർ എന്നിവിടങ്ങളിലും സൂര്യഗഢ നിയമസഭാ മണ്ഡലത്തിലെ 56 പോളിംഗ് ബൂത്തുകളിലും പോളിംഗ് സമയം വൈകുന്നേരം 5 മണിയായി ചുരുക്കിയിരുന്നു.
ബീഹാറിൽ എൻഡിഎ ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പറഞ്ഞു.
“തെരഞ്ഞെടുപ്പ് നടക്കുന്ന രീതി നോക്കുമ്പോൾ, ഒരു കാര്യം വ്യക്തമാണ്, 14-ാം തീയതിയിലെ ഫലപ്രഖ്യാപനത്തിന് ശേഷം ബീഹാറിൽ വീണ്ടും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നതിൽ സംശയമില്ല. ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ച രീതി, ഇത്തവണ നമ്മൾ ചരിത്രപരമായ വിജയത്തിലേക്ക് നീങ്ങുകയാണെന്ന ഞങ്ങളുടെ ആത്മവിശ്വാസം കൂടുതൽ ശക്തിപ്പെടുത്തി,” എന്നും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പറഞ്ഞു.









Discussion about this post