ഡല്‍ഹി: ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറുമായി ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതുമായാണ് ഹുറിയത് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.അലി ഷാ ഗിലാനി, മിര്‍വൈസ് ഉമര്‍ ഫറൂഖ് എന്നിവരാണ് ഹൈക്കമ്മീഷണറെ കണ്ടത്. പത്താന്‍കോട് വ്യോമതാവള ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു മിര്‍വൈസ് ഹൈക്കമ്മീഷണറോട് അഭ്യര്‍ഥിച്ചതായാണ് സൂചന.
നേരത്തെ, ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് വിളിച്ചുചേര്‍ത്ത പാക്കിസ്ഥാന്‍ ദിനാഘോഷ ചടങ്ങില്‍ ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കളായ അലി ഷാ ഗിലാനി, മിര്‍വൈസ് ഉമര്‍ ഫറൂഖ്, ആഗാ സയിദ്, നയീം ഖാന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
Discussion about this post