ഇന്ത്യയിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്താനാണ് അറസ്റ്റിലായ ഭീകരനേതാവ് ഡോ. ഷഹീൻ ഷാഹിദടക്കമുള്ള ഭീകരർ തയ്യാറെടുത്തിരുന്നത്. ഡൽഹി ആക്രമണത്തിന് കാരണമായ ചാവേറാക്രമണത്തിന് പിന്നിലെ ഡോ. ഉമർ ഉൻ നബി കൂട്ടത്തിലെ ഏറ്റവും തീവ്ര നിലപാടുള്ള ഒരാളായിരുന്നുവെന്ന് ഡോ.ഷഹീൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു.അറസ്റ്റിലായ ഡോ. മുസമ്മിൽ അഹമ്മദ് ഗനായി, ഡോ. അദീൽ മജീദ് റാഥർ, ഡോ. ഷഹീൻ ഷാഹിദ് എന്നിവരും ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ടിരുന്നു.
മഹാരാഷ്ട്ര സ്വദേശി സഫർ ഹയാത്തുമായി ഉള്ള വിവാഹബന്ധം 2015 ൽ അവസാനിക്കുകയുണ്ടായി. എന്നിരുന്നാലും ഷഹീൻ ഷഹീദിന്റെ മഹാരാഷ്ട്രയുമായി ഉണ്ടായിരുന്ന മുൻകാലബന്ധവും അന്വേഷണസംഘം സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്.ഭീകര സംഘത്തിന് ഫണ്ടും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിൽ ഷഹീൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. മുസമ്മിലുമായി ഷഹീന് വ്യക്തിപരമായ ബന്ധമുണ്ടായിരുന്നെന്നും ഇത് സ്‌ഫോടനം ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന സംഘവുമായി അവരെ നേരിട്ട് ബന്ധിപ്പിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു









Discussion about this post