Tuesday, January 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എതിരാളികളെ എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ; ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഉദാഹരണമാണ് പാലത്തായി കേസ്: റഹിം ചെംനാട്

by Brave India Desk
Nov 17, 2025, 09:19 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

എതിരാളികളെ ഏറ്റവും എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ ആക്ട്; ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഉദാഹരണമാണ് പാലത്തായി കേസ് : റഹിം ചെംനാട്

പോക്സോ ആക്ട് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് വ്യക്തമാക്കി മുൻ ഡിവൈഎസ്പി റഹിം ചെംനാട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പോക്സോ ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസ് എന്നാണ് മനസ്സിലാവുന്നതെന്ന് റഹിം ചെംനാട് അഭിപ്രായപ്പെട്ടു.
പലപ്പോഴും തങ്ങൾക്ക് എതിർപ്പുള്ളവരെ ഒതുക്കാൻ വേണ്ടി ഈ നിയമം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Stories you may like

“പാകിസ്താൻ പിഴവ് വരുത്തിയിരുന്നെങ്കിൽ കളി മാറിയേനെ”; ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു; ആർമി ചീഫ്!

വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!

റഹിം ചെംനാട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്,

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്

2012 നിലവിൽ വന്ന പോക്സോ ആക്റ്റ് ( Protection of Children from Sexual Offences Act) ഇരുതല മൂർച്ചയുള്ള ഒരു ആയുധമാണ്.
കുട്ടികൾക്കെതിരെ ഉണ്ടാകുന്ന സെക്ഷ്വൽ ഹറാസ്മെൻ്റ്, സെക്ഷ്വൽ അസാൾട്ട് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന നിയമമാണ് ഇത്. പോലീസ് സംവിധാനത്തെ ചൈൽഡ് ഫ്രണ്ട്ലി ആക്കുന്നതോടൊപ്പം അതിൻറെ പ്രാവർത്തിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു ഈ നിയമം. കുട്ടികൾ ഒരിക്കലും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു കൂടാ എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ നിയമം നടപ്പാക്കിയിട്ടുള്ളത്. എന്നിരുന്നാലും ആ നിയമം കൊണ്ടുവന്ന ഉദ്ദേശ ലക്ഷ്യങ്ങൾ അത് നേടിയെടുത്തിട്ടുണ്ടോ എന്നത് ഗൗരവമായ ചർച്ചയ്ക്ക് വിധേയമാകേണ്ടതുണ്ട്.

പലപ്പോഴും തങ്ങൾക്ക് എതിർപ്പുള്ളവരെ ഒതുക്കാൻ വേണ്ടി ഈ നിയമം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഞാൻ കാസർകോട് ഡിസി ആർ ബി ഡിവൈഎസ്പി ആയിരിക്കേ കാസർകോട് ജില്ലയിൽ തന്നെ ഒരു പോലീസ് സ്റ്റേഷനിൽ ഒരച്ഛന്റെ പ്രതികാരം തീർക്കുന്നതിനു വേണ്ടി മകളെക്കൊണ്ട് അയാളുടെ ശത്രുക്കൾക്കെതിരെ പോക്സോ കേസ് നൽകി ജയിലിൽ അടപ്പിച്ച സംഭവവും പിന്നീട് ആ കേസിൽ ഉൾപ്പെട്ട ഒരു വ്യക്തിയെ പണം വാങ്ങി കേസിൽ നിന്നും ഒഴിവാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.

ഇതിന് പുറമേ മുസ്ലിം സമുദായത്തിനിടയിലെ സംഘടനകൾ തമ്മിലുള്ള പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ മദ്രസകളിലെ ഉസ്താദുമാർക്കെതിരെ എതിർ വിഭാഗം ഉസ്താദുമാർ കുട്ടികളെ ഉപയോഗിച്ച് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികാര നടപടി എടുക്കുകയും ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

പോക്സോ കേസ് അന്വേഷിക്കുന്ന സമയത്ത് കേസിലെ ഇരയായ കുട്ടി പറയുന്നതിനപ്പുറം അന്വേഷണം വ്യാപിപ്പിക്കാൻ പലപ്പോഴും പോലീസ് മടിക്കാറുണ്ട്.

ഇതെവിടെ കുറിക്കാൻ കാരണം ഈയടുത്ത് ഓൺലൈനായും ഓഫ് ലൈൻ ആയും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പാലത്തായി കേസിൻ്റെ വിധിയാണ്.

പോക്സോ ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസ് എന്നാണ് മനസ്സിലാവുന്നത്. ആദ്യം ലോക്കൽ പോലീസും തുടർന്ന് ക്രൈം ബ്രാഞ്ചും അതിനുശേഷം എസ് ഐ .ടി (സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും) യുമാണ് പാലത്തായി കേസ് അന്വേഷിച്ചത്. പാലത്തായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, കോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ പോക്സോ ആക്ട് നിലനിൽക്കില്ല എന്നാണ് കോടതിയിൽ നൽകിയത് എന്നാണ് അറിയുന്നത്. അതുതന്നെയാണ് ശരി എന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ഈയുള്ളവന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

അതായത് എതിരാളികളെ ഏറ്റവും എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ ആക്ട് എന്ന് ചുരുക്കം.

മിക്ക പോക്സോ കേസുകളും കോടതിയിൽ വിചാരണക്ക് എത്തുന്നതോടെ ശിക്ഷിക്കപ്പെടുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. ഇത്തരം കേസുകളിലെ ഇര കോടതി മുമ്പാകെ പ്രതി, തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ തന്നെ മിക്ക കോടതികളും പ്രതികളെ ശിക്ഷിക്കുന്നതാണ് കണ്ടുവരുന്നത്.

ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത കേരള പോലീസിൻറെ മുഖം രക്ഷിക്കുന്ന ഒരു ആക്ട് കൂടിയാണ് പോക്സോ ആക്ട്. സാധാരണഗതിയിൽ പോലീസിന്റെ കഴിവും പ്രാപ്തിയും കണക്കാക്കുന്നത് പോലീസ് അന്വേഷിച്ച കേസുകളിൽ ലഭിച്ചിട്ടുള്ള കൺവിക്ഷൻ റേറ്റിന്റെ അടിസ്ഥാനത്തിലാണ്. കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ് ൻ്റെ കണക്ക് പ്രകാരം 2019 കാലഘട്ടത്തിൽ പോക്‌സോ കേസുകളുടെ കൺവിക്ഷൻ റേറ്റ് 73.89% ആണ്.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം.

എന്നാൽ ഈ കേസുകളിൽ എത്രമാത്രം നിരപരാധികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് കണക്കെടുക്കേണ്ടത് നിയമ വ്യവസ്ഥയോട് ചെയ്യുന്ന പുണ്യകരമായ കാര്യമായിരിക്കും.

ഒരുപക്ഷേ, പാലത്തായി കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി, ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവൻ ആയിരിക്കാം. എന്നിരുന്നാലും നിരപരാധി ആണെങ്കിൽ അയാൾ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിൻറെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉൽബോധിപ്പിക്കുന്നത്.

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള വിദ്വേഷം നീതി പാലിക്കുന്നതിൽ നിന്ന് നിങ്ങളെ തടയരുത്. നീതി പാലിക്കുക; അതാണ് തഖവയോട് ഏറ്റവും അടുത്തത്. അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു
(വിശുദ്ധ ഖുർആൻ 5 :8 )

2012ൽ കൊണ്ടുവന്ന ആക്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിൽ നിന്നും എന്തുമാത്രം തടഞ്ഞിട്ടുണ്ടെന്നും, ഈ ആക്ട് എത്രമാത്രം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിലയിരുത്തേണ്ട ഒരു അവസരം കൂടിയാണ് ഇത്.

Tags: Palathayi Caserahim chemnad
ShareTweetSendShare

Latest stories from this section

ട്വിസ്റ്റ്‌! ബംഗാളിലെ ബി‌എൽ‌ഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ട്വിസ്റ്റ്‌! ബംഗാളിലെ ബി‌എൽ‌ഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ നീക്കവുമായി യുഎസ് ; പ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ നീക്കവുമായി യുഎസ് ; പ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

പശ്ചിമ ബംഗാളിൽ നിപ ; 2 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ; ജാഗതാ നിർദേശം

പശ്ചിമ ബംഗാളിൽ നിപ ; 2 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ; ജാഗതാ നിർദേശം

ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണം ; കരമാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ കടക്കണം ; മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്

ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണം ; കരമാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ കടക്കണം ; മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്

Discussion about this post

Latest News

“പാകിസ്താൻ പിഴവ് വരുത്തിയിരുന്നെങ്കിൽ കളി മാറിയേനെ”; ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു; ആർമി ചീഫ്!

“പാകിസ്താൻ പിഴവ് വരുത്തിയിരുന്നെങ്കിൽ കളി മാറിയേനെ”; ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു; ആർമി ചീഫ്!

വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!

വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!

ട്വിസ്റ്റ്‌! ബംഗാളിലെ ബി‌എൽ‌ഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ട്വിസ്റ്റ്‌! ബംഗാളിലെ ബി‌എൽ‌ഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ നീക്കവുമായി യുഎസ് ; പ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ നീക്കവുമായി യുഎസ് ; പ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

പശ്ചിമ ബംഗാളിൽ നിപ ; 2 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ; ജാഗതാ നിർദേശം

പശ്ചിമ ബംഗാളിൽ നിപ ; 2 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ; ജാഗതാ നിർദേശം

ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണം ; കരമാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ കടക്കണം ; മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്

ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണം ; കരമാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ കടക്കണം ; മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ലോകരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പ്

അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies