ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. 260 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറുകളിൽ തന്നെ നിർണായക വിക്കറ്റുകൾ നഷ്ടമായി. മത്സരത്തിൽ ഓപ്പണറായി തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണും ടീമിൽ തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും തിളങ്ങാനാവാതെ പുറത്തായത് ആരാധകരെ നിരാശരാക്കി.
ജേക്കബ് ഡഫിയുടെ പന്തേറിൽ സഞ്ജു സാംസൺ 4 റൺസെടുത്ത് പുറത്തായപ്പോൾ, മൂന്ന് നേരിട്ട ഇഷാൻ കിഷൻ അക്കൗണ്ട് തുറക്കും മുൻപ് കരൺ ആൻഡ് ബോൾഡ് ആയി മടങ്ങുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ ജേക്കബ് ഡഫിക്ക് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. ഷോർട്ട് ലെങ്ത് പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന്റെ ബാറ്റിന്റെ ടോപ്പ് എഡ്ജിൽ തട്ടി ഉയർന്നുപൊങ്ങിയ പന്ത് വിക്കറ്റ് കീപ്പർ ടിം സീഫെർട്ട് അനായാസം കൈയിലൊതുക്കുകയായിരുന്നു. ലഭിച്ച സുവർണ്ണാവസരം മുതലാക്കാൻ താരത്തിനായില്ല.
തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷനും നിരാശപ്പെടുത്തി. ഡഫിയുടെ പന്തിൽ ബാറ്റ് വെക്കാൻ ശ്രമിച്ച ഇഷാന്റെ ടോ എൻഡിൽ കൊണ്ടുയർന്ന പന്ത് ബൗളർ തന്നെ ഡൈവ് ചെയ്ത് കൈയിലൊതുക്കുകയായിരുന്നു. റൺസ് ഒന്നും നേടാനാകാതെയാണ് ഇഷാൻ മടങ്ങിയത്. തുടക്കത്തിൽ തന്നെ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.












