നൈജർ : നൈജീരിയയിൽ തോക്കുധാരികൾ കത്തോലിക്കാ ബോർഡിംഗ് സ്കൂൾ ആക്രമിച്ച് 215 കുട്ടികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. അഗ്വാരയിലെ പാപ്പിരി കമ്മ്യൂണിറ്റിയിലെ ഒരു കത്തോലിക്കാ സ്ഥാപനമായ സെന്റ് മേരീസ് സ്കൂളിലാണ് ആക്രമണവും തട്ടിക്കൊണ്ടുപോകലും നടന്നത്. തോക്കുധാരികളായ നിരവധി പുരുഷൻമാർ അതിക്രമിച്ചു കടന്നാണ് കുട്ടികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്. നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യൻ സമൂഹത്തിനെതിരായ അതിക്രമങ്ങൾ തുടരുന്നതിന്റെ ഭാഗമാണ് ഈ തട്ടിക്കൊണ്ടുപോകൽ.
വടക്കൻ നൈജീരിയയിലുടനീളം വർദ്ധിച്ചുവരുന്ന തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളുടെ ഭാഗമാണ് ഈ പുതിയ സംഭവം. ഈ ആഴ്ചയുടെ തുടക്കത്തിൽ, കെബ്ബി സംസ്ഥാനത്ത് 25 സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. കൂടാതെ ക്വാറ സംസ്ഥാനത്തെ ഒരു പള്ളിയിൽ ആരാധന നടക്കുന്ന സമയത്ത് തോക്കുധാരികൾ ആക്രമണം നടത്തി രണ്ട് പേരെ കൊല്ലുകയും 38 വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.
സെന്റ് മേരീസ് കാത്തലിക് സ്കൂളിൽ വെള്ളിയാഴ്ച പുലർച്ചെ തോക്കുധാരികൾ അതിക്രമിച്ചു കയറി 215 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2014-ൽ ബോക്കോ ഹറാമിന്റെ ചിബോക്ക് തട്ടിക്കൊണ്ടുപോകലിന് ശേഷം ഈ മേഖലയിൽ ഇതുവരെ 1,500-ലധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ 47 യൂണിറ്റി കോളേജുകൾ അടച്ചുപൂട്ടാൻ ഫെഡറൽ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.











Discussion about this post